KeralaNews

പാർട്ടിയോട് ഇടഞ്ഞുനിൽക്കുന്ന സിപിഎം സൈബർ പോരാളിയും, യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധക്കേസ് പ്രതിയുമായ ആകാശ് തില്ലങ്കേരി വിവാഹിതനായി.

ചക്കരക്കല്ല് : സി.പി.എം സൈബര്‍ പോരാളിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് വധ കേസിലെ പ്രതിയുമായ ആകാശ് തില്ലങ്കേരി വിവാഹിതനായി. ഇന്നലെ രാവിലെ പത്തരയ്ക്ക് ഏച്ചൂര്‍ സി.ആര്‍. ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലാണ് വാരം സ്വദേശിനിയും ഹോമിയോ ഡോക്ടറുമായ അനുപമ ജയതിലകന്റെ കഴുത്തില്‍ ആകാശ് വരണമാല്യം അണിയിച്ചത്.

ad 1

വധൂ വരന്‍മാരുടെ ബന്ധുമിത്രാദികളും ആകാശിന്റെ സുഹൃത്തുക്കളും സോഷ്യല്‍ മീഡിയ ഫോളോവേഴ്‌സുമടക്കം നൂറ് കണക്കിനാളുകള്‍ വിവാഹത്തില്‍ പങ്കെടുത്തു. എന്നാല്‍ ആകാശ് നിലവില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തായതിനാല്‍ പി.ജയരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ വിവാഹത്തില്‍ പങ്കെടുത്തിട്ടില്ല. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതിയായ അര്‍ജുന്‍ ആയങ്കിയുടെ അടുത്ത സുഹൃത്തുകൂടിയാണ് ആകാശ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

ആയങ്കിയെ അറസ്റ്റു ചെയ്തതിനു ശേഷം ആകാശിന്റെ തില്ലങ്കേരിയിലെ വീട്ടിലും കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍ തെളിവൊന്നും ലഭിക്കാത്തതിനാല്‍ കേസില്‍ പ്രതിയാക്കി ചേര്‍ത്തിരുന്നില്ല. കരിപ്പൂര്‍ സ്വര്‍ണക്കടത്തിലെ പ്രതിയായി അറസ്റ്റിലായതിനു ശേഷം സൈബര്‍ പോരാളികളായ അര്‍ജുന്‍ ആയങ്കിക്കും ആകാശിനുമെതിരെ സി.പി.എം സ്വരം കടുപ്പിച്ചതോടെ ഇരുവരും പാര്‍ട്ടിക്കെതിരെയും ഡി.വൈ.എഫ്.ഐ ക്കെതിരെയും വിമര്‍ശനമുന്നയിച്ചിരുന്നു. ഇതിനെതിരെ ഡി.വൈ.എഫ്.ഐ നേതാക്കള്‍ കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയതും ച‌ര്‍ച്ചയ്ക്കിടയാക്കിയിരുന്നു.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button