തിരുവനന്തപുരം: എഐസിസി സംഘടിപ്പിക്കുന്ന ചിന്തന്‍ ശിവിറില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെല്ലാം പോകുന്നത് ഒരുമിച്ച്‌. മുംബൈ വിമാനത്താവളത്തില്‍ രാജസ്ഥാനിലേക്കുള്ള വിമാനം കാത്തിരിക്കുന്ന നേതാക്കളുടെ ചിത്രം രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ പങ്കുവെച്ചു.

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ് എംപി, എംകെ രാഘവന്‍ എംപി എന്നിവര്‍ മുംബൈ വിമാനത്താവളത്തിലിരിക്കുന്ന ചിത്രമാണ് രമേശ് ചെന്നിത്തല പങ്കുവെച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മൂന്ന് ദിവസം രാജസ്ഥാനില്‍ ആയതിനാല്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുണ്ടാവില്ല. എന്നാല്‍ എംഎല്‍എമാരും കെപിസിസി ജനറല്‍ സെക്രട്ടറിമാരടക്കമുള്ള നേതാക്കള്‍ മണ്ഡലത്തിലുണ്ടാവും.

https://m.facebook.com/story.php?story_fbid=554417252710101&id=100044254938054

കോണ്‍ഗ്രസിന്റെ പ്രതാപം നമുക്ക് വീണ്ടെടുക്കാം. കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ഫാസിസ്റ്റ് സര്‍ക്കാരുകളില്‍ നിന്നും ജനങ്ങളെ രക്ഷിക്കുവാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി ശക്തി പ്രാപിക്കേണ്ടത് അനിവാര്യമെന്ന് രമേശ് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക