കൊല്ലം: ജില്ലയില്‍ ശബ്ദ മലിനീകരണത്തിനെതിരെ നടപടികള്‍ കര്‍ശനമാക്കാന്‍ ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ നിര്‍ദ്ദേശം നല്‍കി. ശബ്ദമലിനീകരണവുമായി ബന്ധപ്പെട്ട് കലക്ടറുടെ ചേംബറില്‍ കൂടിയ യോഗത്തിലാണ് തീരുമാനം. താലൂക്കുകള്‍ തോറും ശബ്ദമലിനീകരണം തടയാന്‍ രൂപീകരിച്ച സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം ശക്തമാക്കും. റവന്യു,പോലീസ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവ ചേര്‍ന്നായിരിക്കണം പ്രവര്‍ത്തനം ഏകോപിപ്പിക്കേണ്ടത്.

കുട്ടികളെ ബാധിക്കുന്ന വിഷയങ്ങളില്‍ ഉടന്‍ ഇടപെട്ട് പരിഹാരം ഉണ്ടാക്കണം. മേഖലകള്‍ തിരിച്ചു ശബ്ദമലിനീകരണം അളക്കാനുള്ള ഉപകരണങ്ങള്‍ പൊലീസിന് ലഭ്യമാക്കും. താലൂക്ക് തലത്തില്‍ ബോധവല്‍ക്കരണം നടത്താനും ആരാധനാലയങ്ങള്‍, സംഘടനകള്‍ എന്നിവയുടെ യോഗം വിളിക്കാനും തീരുമാനമായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മൂന്ന് മാസം കൂടുമ്പോള്‍ താലൂക്ക് തലത്തിലെ നടപടികള്‍ അവലോകനം ചെയ്യും.
എ.ഡി.എം ആര്‍.ബീനാറാണി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍ജിനീയര്‍മാരായ പി.സിമി, അഭിരാമി.എസ്.കുമാര്‍, കൊല്ലം സിറ്റി അഡീഷണല്‍ എസ്.പി. സോണി ഉമ്മന്‍കോശി, വിവിധ താലൂക്ക് തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക