തിരുവനന്തപുരം: തമ്ബാനൂരില്‍ ഹോട്ടലില്‍ പോലീസ് ഓഫീസറെ മരിച്ച നിലയില്‍ കണ്ടെത്തി. തമ്ബാനൂരിലെ സ്വകാര്യ ഹോട്ടലിലാണ് നെയ്യാറ്റിന്‍കര സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നെയ്യാറ്റിന്‍കര സ്റ്റേഷനിലെ എസ്.ജെ സജിയാണ് മരിച്ചത്. മേലുദ്യോഗസ്ഥരുടെ പീഡനമാണ് ആത്മഹത്യയ്ക്കു കാരണമെന്ന് സജിയുടെ കുടുംബം ആരോപിച്ചു.

ഇന്നു പുലര്‍ച്ചെ, ഹോട്ടല്‍ മുറിയില്‍ ഹോട്ടല്‍ ജീവനക്കാരാണ് സജിയുടെ മൃതദേഹം കണ്ടത്. ഇന്നലെ ഉച്ചയോടെയാണ് സജി ഹോട്ടലില്‍ മുറിയെടുത്തതെന്നാണ് വിവരം. രണ്ട് ദിവസമായി സജിയെ കാണാനില്ലായിരുന്നു. ഇക്കാര്യം വ്യക്തമാക്കി സജിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന്, പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നെയ്യാറ്റിന്‍കര സ്റ്റേഷനിലെ സി.ഐ ഉള്‍പ്പെടെയുള്ള മേലുദ്യോഗസ്ഥരുടെ പീഡനമാണ് സജിയുടെ ആത്മഹത്യക്ക് കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. സജിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്നും കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക