ദസ്സിനു നേരെ മൈക്ക് വലിച്ചെറിഞ്ഞ് സംവിധായകന്‍ പാര്‍ഥിപന്‍. തന്റെ പുതിയ ചിത്രമായ ഇരവിന്‍ നിഴലിലെ ​ഗാനം റിലീസ് ചെയ്യുന്ന പരിപാടിക്കിടെയാണ് പാര്‍ഥിപന്‍ നിയന്ത്രണംവിട്ട് പെരുമാറിയത്. തെറ്റ് മനസ്സിലാക്കിയ പാര്‍ഥിപന്‍ പിന്നീട് ക്ഷമാപണം നടത്തി.

20 വര്‍ഷങ്ങള്‍ക്ക് ശേഷം നടനും സംവിധായകനുമായ പാര്‍ഥിപനും സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാനും ഒന്നിക്കുന്ന ചിത്രമാണ് ഇരവിന്‍ നിഴല്‍. ഇരുവരും ഒന്നിച്ച്‌ വേദി പങ്കിടുന്നതിനിടെയാണ് നടനും സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനുമായ റോബോ ശങ്കറിന് നേരെ പാര്‍ഥിപന്‍ മൈക്ക് എറിഞ്ഞത്. മൈക്ക് നല്‍കാമോ എന്ന് ചോദിച്ചപ്പോള്‍ ഇത് നേരത്തെ ചോദിക്കണമെന്ന് പറഞ്ഞ് കസേരയില്‍ നിന്ന് എഴുന്നേറ്റുവന്ന് മൈക്ക് എറിയുകയായിരുന്നു. എന്നാല്‍ താന്‍ കടുത്ത സമ്മര്‍ദ്ദത്തിലാണെന്ന് തുറന്നുപറഞ്ഞാണ് പാര്‍ഥിപന്‍ പിന്നീട് ക്ഷമാപണം നടത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാര്‍ഥിപന്‍ രചനയും സംവിധാനവും നടത്തിയ ‘ഇരവിന്‍ നിഴല്‍’ ഒരു പരീക്ഷണ ചിത്രമാണ്. ഏഷ്യയിലെ ആദ്യത്തെ സിംഗിള്‍ ഷോട്ട് ഫീച്ചര്‍ ഫിലിം ആണ് ചിത്രം. 2001 ല്‍ പാര്‍ഥിപന്‍ സംവിധാനം ചെയ്ത ‘യേലേലോ’ എന്ന ചിത്രത്തിന് വേണ്ടി എ ആര്‍ റഹ്മാന്‍ സംഗീതമൊരുക്കിയിരുന്നു. എന്നാല്‍ ആ ചിത്രം പുറത്തിറങ്ങിയില്ല. 20 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പാണ് ഇപ്പോള്‍ അവസാനിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക