കെ.ജി.എഫ്. ചാപ്ടര്‍ 2 വന്‍ വിജയം കൊയ്യുമ്ബോള്‍ കോടികളുടെ പാന്‍മസാല പരസ്യം വേണ്ടെന്ന് നടന്‍ യഷ്. യഷിന്റെ കരാറുകള്‍ കൈകാര്യം ചെയ്യുന്ന എക്‌സീഡ് എന്റര്‍ടെയ്ന്‍മെന്റ്സാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. “യഷ് ദീര്‍ഘകാല കരാറുകള്‍ മാത്രമേ ഇപ്പോള്‍ നല്‍കുന്നുള്ളു. യഷ് വളരെ സൂക്ഷ്മതയോടെ മാത്രമേ പരസ്യത്തില്‍ അഭിനയിക്കുന്നുള്ളൂ. യഷിനെ ആരാധിക്കുന്ന ഒട്ടേറെപേരുണ്ട്. അവര്‍ക്കിടയില്‍ മോശം മാതൃകയാകാന്‍ താരം ആഗ്രഹിക്കുന്നില്ല.” അതുകൊണ്ടാണ് പാന്‍മസാലയുടെ പരസ്യത്തില്‍നിന്നു വിട്ടുനില്‍ക്കുന്നതെന്ന് എക്സീഡ് എന്റര്‍ടെയ്‌ന്‍മെന്റ്സ് വ്യക്തമാക്കുന്നു. അടുത്തിടെ പാന്‍മസാല ബ്രാന്‍ഡിന്റെ പരസ്യത്തില്‍ അഭിനയിച്ച്‌ ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍ ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക