പിതാവിൻറെ അന്ത്യാഭിലാഷം നിറവേറ്റാൻ പത്രപരസ്യം കൊടുത്ത സ്വദേശി നസീർ ആശയക്കുഴപ്പത്തിൽ. 30 വർഷം മുമ്പ് പ്രവാസജീവിതം നയിച്ചിരുന്ന പിതാവ് കൊല്ലം സ്വദേശിയായ സുഹൃത്ത് ലൂയിസിൽ നിന്ന് കടം വാങ്ങിയ പൈസ തിരികെ ഏൽപ്പിക്കാൻ ആയിരുന്നു മകൻറെ ശ്രമം. അതിനുവേണ്ടി അദ്ദേഹം പത്രപരസ്യം നൽകി. എന്നാൽ പരസ്യം കണ്ട് രംഗത്തെത്തിയത് ഒന്നിനു പകരം അഞ്ച് ലൂയിസുമാരാണ്.

പ്രവാസകാലത്ത് ജോലി അന്വേഷിച്ച് ബുദ്ധിമുട്ടിയിരുന്ന അബ്ദുല്ലക്ക് അന്ന് പണം നൽകി സഹായിച്ചത് കൊല്ലം സ്വദേശിയായ ലൂയിസ് എന്ന വ്യക്തിയായിരുന്നു. അദ്ദേഹത്തിൻറെ സഹോദരൻറെ പേര് ബേബി എന്നാണെന്നും അബ്ദുല്ല മകനോട് പറഞ്ഞിരുന്നു. ഇന്നത്തെ കണക്കു നോക്കിയാൽ 20000 രൂപയോളമാണ് തുകയുടെ മൂല്യം. അബ്ദുള്ള ജീവിച്ചിരിക്കെ തന്നെ ലൂയിസിനെ കണ്ടെത്താൻ പല ശ്രമങ്ങളും നടത്തിയിരുന്നു. അത് സാധ്യമാകാതെ വന്നതോടു കൂടിയാണ് മരിക്കുന്നതിനു മുൻപ് മകനെ കാര്യങ്ങൾ പറഞ്ഞു ഏൽപ്പിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാലിപ്പോൾ അഞ്ചുപേരാണ് അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിൽ നാലു ലൂയിസുമാർ മരണമടഞ്ഞു. അവരുടെ ബന്ധുക്കളാണ് അവകാശവാദം ഉയർത്തുന്നത്. എന്നാലിപ്പോൾ അഞ്ചുപേരാണ് അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിൽ നാലു ലൂയിസുമാർ മരണമടഞ്ഞു. അവരുടെ ബന്ധുക്കളാണ് അവകാശവാദം ഉയർത്തുന്നത്. ജീവിച്ചിരിക്കുന്ന തൻറെ പാസ്പോർട്ട് സഹിതം തെളിവായി നിരത്തിയാണ് അബ്ദുള്ളക്ക് പണംകൊടുത്ത് താനാണെന്ന് അവകാശപ്പെടുന്നത്. ഇദ്ദേഹത്തിൻറെ സഹോദരൻറെ പേര് ബേബി എന്ന് തന്നെയാണ് എന്നും അദ്ദേഹം പറയുന്നു. ഏതായാലും ജീവിച്ചിരിക്കുന്ന ലൂയി സിന് പണം കൊടുക്കാനാണ് ഇപ്പോൾ നസീറിൻറെ തീരുമാനമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക