ഓസ്‌കര്‍ പുരസ്‌കാര വേദിയിലെ കുപ്രസിദ്ധമായ അടിക്ക് ശേഷം വില്‍ സ്മിത്തിന് കണ്ടകശനിയാണെന്നു തോന്നുന്നു. തൊടുന്നതെല്ലാം പൊള്ളുകയാണ്. ഭാര്യ ജാഡ പിങ്കെറ്റുമായി നേരത്തെ തന്നെ നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ പുതിയ സംഭവവികാസങ്ങള്‍ക്കു ശേഷം സങ്കീര്‍ണ്ണമായതായാണ്റിപ്പോര്‍ട്ടുകള്‍. ഇരുവരും ഇപ്പോള്‍ വിവാഹബന്ധം വേര്‍പെടുത്തുന്നതിനെക്കുറിച്ച്‌ ഗൗരവകരമായി ചിന്തിക്കുകയാണെന്നാണ് ഹോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സിനിമാചരിത്രത്തിലെ ഏറ്റവും മോശം വിവാഹമോചനമായിരിക്കും ഇതെന്നാണ് മാധ്യമങ്ങളുടെ വിശേഷണം. വില്‍ സ്മിത്തും ജാഡ പിങ്കെറ്റുമായി കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി ചില അഭിപ്രായവ്യത്യാസങ്ങള്‍ നിലനിന്നിരുന്നു. ഇടയ്ക്ക് അതെല്ലാം പറഞ്ഞ് പരിഹരിച്ചിരുന്നതായും എന്നാല്‍ ഓസ്‌കര്‍ വേദിയിലുണ്ടായ പ്രശ്‌നങ്ങള്‍ ഇരുവരുടെയും ജീവിതത്തില്‍ വീണ്ടും വിള്ളലുകള്‍ ഉണ്ടാക്കിയെന്നുമാണ് മാധ്യമങ്ങള്‍ പറയുന്നത്. ഇരുവരും വിവാഹമോചനത്തിന്റെ വക്കിലാണ്. സുഹൃത്തുക്കള്‍ മധ്യസ്ഥത്തിനായി ശ്രമിക്കുന്നുണ്ടെന്നും ഇരുവരുടെയും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച്‌ ചില ഹോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അലോപേഷ്യ രോഗമുള്ള തന്റെ ഭാര്യയെ ഓസ്‌കര്‍ വേദിയില്‍ പരസ്യമായി അധിക്ഷേപിച്ച അവതാരകനും നടനുമായ ക്രിസ് റോക്കിന് മുഖത്ത് അടി കൊടുത്താണ് വില്‍ സ്മിത്ത് പ്രതികരിച്ചത്. തന്റെ ഭാര്യയെക്കുറിച്ച്‌ ഇനി ഒരക്ഷരം മിണ്ടരുതെന്ന് താക്കീതും ചെയ്തു. ഭാര്യ ജാഡയുടെ തലമുടിയെക്കുറിച്ചുള്ള പരിഹാസമാണ് വില്‍ സ്മിത്തിനെ ചൊടിപ്പിച്ചത്. സ്മിത്തിന്റെ ഭാര്യ ജാഡ പിങ്കെറ്റ് വര്‍ഷങ്ങളായി തലമുടി കൊഴിഞ്ഞു പോവുന്ന അലോപേഷ്യ രോഗമുള്ള സ്ത്രീയാണ്. മികച്ച ഡോക്യുമെന്ററിയ്ക്കുള്ള പുരസ്‌കാരം പ്രഖ്യാപിക്കുന്ന സമയത്തായിരുന്നു ക്രിസ് റോക്ക് അതേക്കുറിച്ച്‌ തമാശ പറഞ്ഞത്. ഇതാണ് പരസ്യമായ മര്‍ദ്ദനത്തിലേക്കെത്തിയത്.

ഓസ്‌കര്‍ പ്രഖ്യാപനം ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെ തത്സമയം പ്രക്ഷേപണം ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ ഈ സംഭവത്തോടെ പരിപാടി കുറച്ച്‌ സമയം സംപ്രേക്ഷണം നിര്‍ത്തിവെക്കുകയും ചെയ്തു. ക്രിസ് റോക്കും വില്‍ സ്മിത്തും തമ്മില്‍ ഒരു നാടകം കളിച്ചതാണോ എന്ന സംശയവും ആരാധകര്‍ക്കിടയില്‍ ഉണ്ടായിരുന്നു. എന്നിരുന്നാലും ഈ സംഭവം ഓസ്‌കറിന്റെ ചരിത്രത്തിലെ തന്നെ കറുത്ത അധ്യായമായി മാറി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക