ബെംഗളുരു: ഭര്‍ത്താവിന്‍റെ പ്രൊഫൈല്‍ ഗേ ഡേറ്റിങ് ആപ്പില്‍ കണ്ട യുവതി വിവാഹ മോചനം തേടി കോടതിയെ സമീപിച്ചു. ബെംഗളൂരുവിലെ ടെക്കിയായ 28കാരിയാണ് ഭര്‍ത്താവില്‍നിന്ന് ബന്ധം വേര്‍പെടുത്തണമെന്ന ആവശ്യവുമായി കോടതിയിലെത്തിയത്. വിമണ്‍സ് ഹെല്‍പ്പ് ലൈനിലും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതിയില്‍ ബസവനഗുഡി പൊലീസ് അന്വേഷണം ആരംഭിക്കുകയും, പിന്നീട് ദമ്ബതികളെ കൗണ്‍സിലിംഗിന് വിധേയമാക്കുകയും ചെയ്തു. എന്നാല്‍ യുവതി വിവാഹമോചനം വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ്.

ഒരു സോഫ്റ്റ്വെയര്‍ ഡെവലപ്മെന്‍റ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതി 2018 ജൂണിലാണ് 31 കാരനെ വിവാഹം കഴിച്ചത്. ഇത് യുവാവിന്‍റെ രണ്ടാമത്തെ വിവാഹമായിരുന്നു. എന്നാല്‍ തന്റെ ഭര്‍ത്താവ് തന്റെ ലൈംഗിക ആഭിമുഖ്യം സംബന്ധിച്ച വിവരങ്ങള്‍ മറച്ചുവെക്കുകയും തന്നെ വഞ്ചിക്കുകയും ചെയ്തുവെന്ന് യുവതി പരാതിയിലൂടെ ആരോപിച്ചു. ബെംഗളൂരുവിലെ പ്രശസ്ത ബാങ്കിലെ ഉദ്യോഗസ്ഥനാണ് യുവതിയുടെ ഭര്‍ത്താവ്. വിവാഹശേഷം ആദ്യ രാത്രി മുതല്‍ യുവതിയില്‍ നിന്ന് അകലം പാലിക്കാന്‍ ഇയാള്‍ ശ്രമിച്ചിരുന്നതായാണ് കൗണ്‍സിലിംഗില്‍ മനസിലായത്. ഇതേക്കുറിച്ച്‌ ഭാര്യ ചോദ്യം ചെയ്തപ്പോഴൊക്കെ, യുവാവിന്‍റെ മറുപടി ഇങ്ങനെയായിരുന്നു, ആദ്യ ഭാര്യ തന്നെ വഞ്ചിച്ചെന്നും, ആ ഞെട്ടലില്‍നിന്ന് ഇനിയും കരകയറിയിട്ടില്ലെന്നും, അതിനാല്‍ ശാരിരകബന്ധത്തിന് താല്‍പര്യമില്ലെന്നുമായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ പിന്നീട് യുവാവും ഭാര്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകാന്‍ തുടങ്ങി. ഇതിനിടെ സ്ത്രീധനത്തെ ചൊല്ലിയുള്ള തര്‍ക്കവും യുവാവ് മനപൂര്‍വ്വം എടുത്തിട്ടു. കൂടുതല്‍ പണം സ്ത്രീധനമായി നല്‍കിയാല്‍ മാത്രമെ, ഭാര്യഭര്‍ത്താക്കന്‍മാരായി മുന്നോട്ടുപോകാന്‍ കഴിയുവെന്നും ഇയാള്‍ പറഞ്ഞു.
ആദ്യത്തെ ലോക്ക്ഡൌണ്‍ സമയത്ത്, ഭര്‍ത്താവ് എല്ലായ്പ്പോഴും മൊബൈല്‍ ഫോണില്‍ ചാറ്റ് ചെയ്യുന്നത് യുവതി നിരീക്ഷിച്ചു. ലോക്ക്ഡൌണ്‍ സമയത്ത് കൂടുതല്‍ സമയത്തും വീട്ടില്‍ തന്നെ നിന്നതോടെ ഭര്‍ത്താവ് കൂടുതല്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നതായി യുവതി പറയുന്നു.

രണ്ടാമത്തെ ലോക്ക്ഡൌണ്‍ സമയത്ത്, കൂടുതല്‍ സംശയം തോന്നിയതിന് ശേഷം യുവതി ഭര്‍ത്താവിന്‍റെ ഫോണ്‍ പരിശോധിക്കാന്‍ തുടങ്ങി. തന്റെ ഭര്‍ത്താവിന്‍റെ പ്രൊഫൈല്‍ സ്വവര്‍ഗ്ഗാനുരാഗ ഡേറ്റിംഗ് അപ്ലിക്കേഷനുകളില്‍ നിന്ന് യുവതി കണ്ടെത്തി. ഒന്നിലധികം പങ്കാളികളുമായി നിരന്തരം ചാറ്റുചെയ്യാറുണ്ടെന്നും യുവതിയുടെ പരിശോധനയില്‍ വ്യക്തമായി. പിന്നീട് ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ, ഭര്‍ത്താവിനെതിരെ യുവതി വിമണ്‍സ് ഹെല്‍പ്പ്ലൈനില്‍ പരാതി നല്‍കി. ഇതേത്തുടര്‍ന്ന് നടത്തിയ സിറ്റിങ്ങില്‍ യുവതിയുടെ ഭര്‍ത്താവ് ഹാജരായിരുന്നു. പ്രാരംഭ ഘട്ടത്തില്‍ തന്റെ ലൈംഗിക ആഭിമുഖ്യം സമ്മതിക്കാന്‍ അദ്ദേഹം തയ്യാറായില്ല. എന്നാല്‍ ഡേറ്റിംഗ് ആപ്ലിക്കേഷനുകളില്‍ തന്റെ പ്രൊഫൈല്‍ ഉണ്ടെന്ന കാര്യം യുവാവ് സമ്മതിച്ചു. ഇതേത്തുടര്‍ന്നാണ് യുവതി വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചത്. കേസ് അടുത്ത മാസം പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക