ഇടുക്കി: പ്രണയം നടിച്ച്‌ പെണ്‍കുട്ടിയുടെ നഗ്നഫോട്ടോകള്‍ കരസ്ഥമാക്കി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. മൂന്നാര്‍ നല്ലതണ്ണി സ്വദേശി സന്തോഷ് ആണ് പൊലീസ് പിടിയിലായത്. മൂന്നാര്‍ സ്വദേശിനിയായ ഇരുപതുകാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ ഇവരുടെ ചില ബന്ധുക്കള്‍ക്ക് വാട്ട്സ് ആപ്പില്‍ ലഭിച്ചതോടെയാണ് പരാതി നല്‍കിയത്. കഴിഞ്ഞ ആഴ്ച്ച ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്നാര്‍ എസ്‌എച്ച്‌ഓ മനേഷ് കെ പൗലോസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ചൊവ്വാഴ്ച്ച അറസ്റ്റ് ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഒരാഴ്ച്ച നീണ്ടുനിന്ന അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചില തെളിവുകള്‍ കൂടി ലഭിച്ചാല്‍ സംഭവത്തില്‍ ഒരാളെ കൂടി അറസ്റ്റ് ചെയ്യുമെന്ന് എസ്‌എച്ച്‌ ഒ മനേഷ് കെ പൗലോസ് പറഞ്ഞു. എസ് ഐ കെ ഡി മണിയന്‍, എ എസ് ഐ സജി എം ജോസഫ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ദേവികുളം കോടതിയില്‍ ഹാജരാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക