തിരുവനന്തപുരം: ആലുവയില്‍ നിയമ വിദ്യാര്‍ഥിനിയായിരുന്ന മൊഫിയ പര്‍വീണ്‍ ആത്മഹത്യ (Mofiya Parveen suicide)ചെയ്തതുമായി ബന്ധപ്പെട്ട സംഭവത്തില്‍ സസ്പെഷന്‍ഷനിലായിരുന്ന ഇന്‍സ്‌പെക്ടര്‍ സി.എല്‍. സുധീറിനെ ജോലിയില്‍ തിരികെ പ്രവേശിപ്പിച്ചു. ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടറായിരിക്കെ സസ്‌പെന്‍ഷനിലായ സുധീറിനെയാണ് ആലപ്പുഴ അര്‍ത്തുങ്കല്‍ കോസ്റ്റല്‍ സ്റ്റേഷനിലാണ് നിയമിച്ചത്. സംസ്ഥാനത്തെ 32 ഇന്‍സ്‌പെക്ടര്‍മാരെ വിവിധയിടങ്ങളിലേക്കു മാറ്റി പോലീസ് മേധാവി ഉത്തരവിറക്കിയിരുന്നു.

നവംബര്‍ 23- ന് രാവിലെയാണ് എടയപ്പുറം സ്വദേശി മോഫിയ പര്‍വിന്‍ (21) നെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തൊടുപുഴയില്‍ സ്വകാര്യ കോളജില്‍ എല്‍. എല്‍. ബി വിദ്യാര്‍ഥിയായിരുന്നു മോഫിയ. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്. 11 മാസങ്ങള്‍ക്ക് മുന്‍പാണ് മോഫിയ പര്‍വീന്റെയും മുഹ്‌സിന്റെയും വിവാഹം കഴിഞ്ഞത്. ഫേസ്ബുക്കിലെ പരിചയം പ്രണയമാവുകയായിരുന്നു. വിവാഹത്തിനു പിന്നാലെ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടാവുകയും പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് മാറി താമസിക്കുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക