കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തില്‍പ്പെട്ടു. കോഴിക്കോട് താമരശ്ശേരി കൈതപൊയിലില്‍ ആണ് അപകടം. ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ( ksrtc swift bus met with accident thamarassery ). തിരുവനന്തപുരത്ത് നിന്നും മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. താമരശേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കൈതപൊയിലില്‍ വച്ചാണ് അപകടം സംഭവിച്ചത്.

മുന്നില്‍ പോവുകയായിരുന്ന ലോറി സഡന്‍ ബ്രേക്ക് ഇട്ടപ്പോഴാണ് പിന്നിലുണ്ടായിരുന്ന സ്വിഫ്റ്റ് ബസ് ലോറിയുടെ പിന്‍ഭാഗത്ത് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍ഭാഗത്തെ ചില്ലും, ഡോറിന്റെ ഭാഗത്തും കേടുപാടുകള്‍ സംഭവിച്ചു. യാത്രക്കാര്‍ക്ക് പരുക്കുകളില്ല. മുന്‍പും ഇതേ റൂട്ടില്‍ ഓടിയ രണ്ട് ബസുകള്‍ക്ക് സമാനമായ രീതിയില്‍ കേടുപാടുകള്‍ സംഭവിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക