കോഴിക്കോട്: സംസ്ഥാനത്തെ വിഷുക്കാല മദ്യ വില്‍പ്പനയില്‍( Liquor Sale ) റെക്കോര്‍ഡ് നേട്ടം. 14.01 കോടി രൂപയുടെ മദ്യമാണ് മലയാളികള്‍ കുടിച്ച്‌ തീര്‍ത്തത്. 2020ലെ വിഷുക്കാലത്ത് 9.82 കോടിയുടെ വില്‍പനയാണ് സംസ്ഥാനത്ത് നടന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി കോവിഡ് നിയന്ത്രണങ്ങള്‍ കാരണം മദ്യവില്‍പ്പനയില്‍ വലിയ കുറവ് സംഭവിച്ചിരുന്നു.

സംസ്ഥാത്ത് തന്നെ ഏറ്റവും കൂടുതല്‍ മദ്യം വിറ്റഴിച്ചിരിക്കുന്നത്
കൊയിലാണ്ടിയിലെ വില്പനശാലയിലാണ്. 80.3 ലക്ഷത്തിന്റെ വിദേശ മദ്യമാണ് ഇവിടെ നിന്നും മാത്രം വിറ്റത്. രണ്ടാം സ്ഥാനത്ത് കോഴിക്കോട് -78. 84 ലക്ഷം, മൂന്നാം സ്ഥാനം കൊടുങ്ങല്ലൂര്‍ 74.61 ലക്ഷം. കുന്ദംകുളം 68.65 ലക്ഷം, മട്ടന്നൂര്‍ 60.85 ലക്ഷം എന്നിങ്ങനെയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക