തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ (Kerala CM) വിശ്വസ്തര്‍ക്ക് കൂടുതല്‍ പദവി നല്‍കിക്കൊണ്ട് ഐഎഎസ് (IAS)തലപ്പത്ത് അഴിച്ചുപണി. സ്വര്‍ണ്ണക്കടത്ത് വിവാദത്തില്‍ പെട്ട് സസ്പെന്‍ഷനിലായി അടുത്തിടെ തിരിച്ചെത്തിയ മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍ എം ശിവശങ്കറിന് കൂടുതല്‍ ചുമതല നല്‍കി. കായിക- യുവജനക്ഷേമ വകുപ്പിന് പുറമെ മൃഗസംരക്ഷ വകുപ്പിന്‍റെയും ക്ഷീരവികസന വകുപ്പിന്‍റെയും ചുമതല കൂടിയാണ് ശിവശങ്കറിന് നല്‍കിയത്.

54 ദിവസത്തെ ഇടവേളക്ക് ശേഷം കെആ‌ര്‍ ജ്യോതിലാല്‍ വീണ്ടും പൊതുഭരണവകുപ്പിന്‍റെ തലപ്പെത്തെത്തി. ഗവര്‍ണ്ണറുടെ പേഴ്സനല്‍ സ്റ്റാഫില്‍ ഹരി എസ് കര്‍ത്തായുടെ നിയമനം കടുത്ത വിയോജിപ്പുകളോടെ അംഗീകരിച്ച്‌ പൊതുഭരണവകുപ്പ് സെക്രട്ടറി ജ്യോതിലാല്‍ രാജ്ഭവന് കത്ത് നല്‍കിയത് വിവാദമായിരുന്നു. ഇതില്‍ പ്രതിഷേധിച്ച്‌ നിയമസഭ ചേരാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാന്‍ ഗവര്‍ണ്ണര്‍ വിസമ്മതിച്ചത് കടുത്ത പ്രതിസന്ധിയുണ്ടാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സര്‍ക്കാര്‍ നിലപാടാണ് ജ്യോതിലാല്‍ അറിയിച്ചതെങ്കിലും ജ്യോതിലാലിനെ മാറ്റി സര്‍ക്കാര്‍ അനുനയത്തിലെത്തുകയായിരുന്നു. വീണ്ടും ഗവര്‍ണ്ണറുടെ അതൃപ്തി ഒഴിവാക്കാന്‍ ഗവര്‍ണ്ണറെ മുന്‍കൂട്ടി രാജ്ഭവനെ അറിയിച്ച ശേഷമാണ് ജ്യോതിലാലിനെ പഴയ കസേരയിലേക്ക് സര്‍ക്കാര്‍ എത്തിച്ചത്. ബിശ്വനാഥ് സിന്‍ഹക്ക് ഐടി വകുപ്പിന് പുറമെ ആസൂത്രണ ബോര്‍ഡിന്‍റെ ചുമതല കൂടി കിട്ടി. ഭക്ഷ്യ പൊതുവിതരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയി ടിങ്കു ബിസ്വാളിനെ നിയമിച്ചു. ടിവി അനുപമ അധികമായി വഹിച്ചിരുന്ന വനിതാ ശിശുക്ഷേമ ഡയറക്ടര്‍ തസ്തികയിലേക്ക് അവധി കഴിഞ്ഞ് തിരിച്ചെത്തിയ ജി പ്രിയങ്കയെ നിയമിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക