ആറുവയസ്സുകാരനെ മഡ് റെയ്സിങ്ങില്‍ പങ്കെടുപ്പിക്കാന്‍ പരിശീലനം നല്‍കിയ കുട്ടിയുടെ പിതാവിനെതിരെ പൊലീസ് കേസെടുത്തു. തൃശൂര്‍ സ്വദേശി ഷാനവാസ് അബ്ദുള്ളയ്ക്കെക്കെതിരെ പാലക്കാട് സൗത്ത് പൊലീസാണ് കേസെടുത്തത്.

ഏപ്രില്‍ 16, 17 തിയ്യതികളിലായി പാലക്കാട് നടക്കുന്ന മഡ് റെയ്സിങ്ങിനായി ഇന്നലെ കാടാങ്കോട് പരിശീലനം സംഘടിപ്പിച്ചിരുന്നു. ഇതില്‍ ആറു വയസ്സുകാരനെയും പങ്കെടുപ്പിച്ചതിനാണ് പൊലീസ് കേസെടുത്തത്. മഡ് റെയ്സിങ്ങ് നടത്താന്‍ സംഘാടകര്‍ക്ക് അനുമതി ഉണ്ടായിരുന്നില്ലെന്ന് പാലക്കാട് സൗത്ത് സിഐ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അപകടകരമായ രീതിയില്‍ മുതിര്‍ന്നവര്‍ക്കൊപ്പം ആറുവയസ്സുകാരനെ പരിശീലനത്തിന് വിട്ടതിനാണ് കേസെടുത്തത്. പാലക്കാട് കല്ലിങ്ങലിലെ ഇന്ദിര പ്രിയദര്‍ശിനി മോട്ടോര്‍ സ്പോര്‍ട്സ് ക്ലബ്ബാണ് മത്സരത്തിന്റ സംഘാടകര്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക