ആലപ്പുഴ : ചാരായം വാറ്റും വില്‍പ്പനയും നടത്തിയ കേസില്‍ യുവമോര്‍ച്ച ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ് അനൂപ് എടത്വ അറസ്റ്റില്‍. പൊലീസ് കേസെടുത്തതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. കോവിഡ് പ്രതിരോധനടപടികളില്‍ പങ്കെടുക്കുന്ന സന്നദ്ധപ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന പാസിന്റെ മറവിലായിരുന്നു മദ്യവില്‍പന നടത്തിയിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

സംഘത്തിലെ ആറ് പ്രതികളെ എടത്വ പൊലീസ് നേരത്തെ കസ്റ്റഡിയില്‍ എടുത്തിരുന്നു. വാറ്റ് വില്‍പ്പനയുമായി ബന്ധപ്പെട്ട് എടത്വയില്‍ പിടിയിലായവരില്‍ നിന്നാണ് അനൂപിനെ കുറിച്ച്‌ സൂചനകള്‍ ലഭിച്ചത്. അനൂപിന്റെ സഹോദരനെയും കേസില്‍ നേരത്തെ പിടികൂടിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുട്ടനാട് റെസ്‌ക്യൂ ടീം എന്ന സന്നദ്ധ സംഘടനയുടെ പ്രസിഡന്റ് കൂടിയായിരുന്നു അനൂപ്. ഇതുമുതലാക്കിയായിരുന്നു ചാരായ വില്‍പ്പനയെന്ന് പൊലീസ് പറഞ്ഞു. എടത്വ മുതല്‍ ഹരിപ്പാടു വരെയുള്ള പ്രദേശങ്ങളിലായിരുന്നു അനൂപും സംഘവും ചാരായം എത്തിച്ചിരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക