എത്രയൊക്കെ ഇണങ്ങിയാലും ആനകളുടെ സ്വഭാവം പ്രവചനാതീതമാണ്. ഒരു വന്യ മൃ​ഗമെന്ന നിലയില്‍ അതുമായി ഇടപെടുമ്ബോഴും കരുതല്‍ ആവശ്യമാണ്. തനിയെ നില്‍ക്കുന്നതോ പറമ്ബില്‍ തളച്ചിരിക്കുന്നതോ ആയ ആനകളെ കാണാനും അതിന്റെ അടുത്തേയ്ക്ക് പോകാനും പലര്‍ക്കും കൗതുകം ഉണ്ടായിരിക്കും. എന്നാല്‍ ആന പാപ്പാന്മാരോ ബന്ധപ്പെട്ട ചുമതലക്കാരോ ഇല്ലാതെ ആനയുടെ അടുത്തേയ്ക്ക് പോകാന്‍ പാടില്ല. ഇതിന് ഉദാഹരണമായി നടന്ന സംഭവം സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് ഷെയര്‍ ചെയ്യുന്നത്.

ഒരു കുട്ടിയുമായി ആനയ്ക്ക് ഭക്ഷണം നല്‍കാന്‍ പോകുന്ന ഒരാളാണ് വീഡിയോയില്‍. ദൃശ്യങ്ങളില്‍ ശാന്തയായി നില്‍ക്കുന്ന ഒരു പിടിയാനയെയും കാണാം. ഇരുവരും അടുത്ത് ചെന്ന് ഭക്ഷണം നീട്ടിയെങ്കിലും ആന തുമ്ബിക്കൈ ചുരുട്ടുകയും തൊട്ടടുത്ത് നിന്ന് ഭക്ഷണം നീട്ടിയ കുട്ടിയെ ചുറ്റിയെടുക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ആള്‍ പെട്ടെന്ന് കുട്ടിയെ വലിച്ച്‌ സൈഡിലേക്ക് ഇട്ടതിനാല്‍ വന്‍ അപകടം ഒഴിവായി. ഇവര്‍ക്കൊപ്പം വന്ന സ്ത്രീകളെയും വീഡിയോയില്‍ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സാധാരണയായി ആനകളെ തളയ്ക്കുന്ന പ്രദേശത്ത് തനിയെ ആരും പോകരുതെന്ന് നിര്‍ദേശമുണ്ടാകാറുണ്ട്. സംഭവം നടന്നത് എവിടെയാണെന്നത് വ്യക്തമല്ല. ഇന്‍സ്റ്റാഗ്രാമിലെ മാതംങ്ക മാണിക്യം കര്‍ണനെന്ന പേജാണ് വീഡിയോ പങ്ക് വച്ചത്. ആനക്കാര് ഇല്ലാതെ ആനയുടെ അടുത്തേക്ക് പോകാതിരിക്കുക…. എന്തിനു തന്നെ ആണെങ്കിലും എന്ന ക്യാപ്ഷനും ഇതിനൊപ്പമുണ്ട്. കുറച്ച്‌ മാസങ്ങള്‍ മുന്‍പ് നടന്ന സംഭവമാണിതെന്നും വീഡിയോയ്ക്ക് വന്നിരിക്കുന്ന കമന്റുകളില്‍ നിന്ന് വ്യക്തമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക