ചെന്നൈ : രണ്ടില ചിഹ്നം ലഭിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് കൈക്കൂലി നല്‍കാന്‍ ശ്രമിച്ചെന്ന കേസില്‍ ആരോപണ വിധേയനായ അഭിഭാഷകന്‍ തൂങ്ങിമരിച്ചു. ചെന്നൈ തിരുവേര്‍കാട്‌ സുന്ദരചോളപുരം സ്വദേശി ഗോപിനാഥ് (31) ആണ് ജീവനൊടുക്കിയത്. പൂനമല്ലി കോടതിയില്‍ അഭിഭാഷകനായിരുന്നു.

2017ല്‍ രണ്ടില ചിഹ്നം ലഭിക്കാന്‍ ടിടിവി ദിനകരന്‍ കോഴ നല്‍കിയതായി പരാതി ഉയര്‍ന്നിരുന്നു. ദിനകരന്‍റെ സഹായി സുകേഷ് ചന്ദ്രശേഖരനെ ഒന്നരക്കോടി രൂപയുമായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് അറസ്റ്റ് ചെയ്‌തു. കേസുമായി ബന്ധപ്പെട്ട് മുതിര്‍ന്ന അഭിഭാഷകനായ മോഹന്‍രാജിനെ ഡല്‍ഹി പൊലീസ് നേരത്തെ ചോദ്യം ചെയ്‌തിട്ടുമുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ദിനകരന്‍റെ അഭിഭാഷകനാണ് മോഹന്‍രാജ്. മോഹന്‍രാജിന്‍റെ ജൂനിയറായിരുന്ന ഗോപിനാഥിന്‍റെ വീട്ടിലും 2017ല്‍ എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് റെയ്‌ഡ് നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്‍റ് ഉദ്യോഗസ്ഥര്‍ ഇന്നലെ വൈകിട്ട് ഗോപിനാഥിനെ സെല്‍ഫോണില്‍ ബന്ധപ്പെടുകയും ചോദ്യം ചെയ്യലിനായി ഡല്‍ഹിയിലേക്ക് വരാന്‍ ആവശ്യപ്പെടുകയും ചെയ്‌തു. പിന്നാലെയാണ് ഇയാള്‍ ജീവനൊടുക്കിയത്.

രാത്രി ഉറങ്ങാന്‍ പോകുന്നുവെന്ന് പറഞ്ഞ് ഇയാള്‍ ഇന്നലെ (ഏപ്രില്‍ 5) വീടിന് എതിര്‍വശത്തെ കുടിലിലേക്ക് പോയി. പിറ്റേന്ന് (ഏപ്രില് 6) രാവിലെ 6.30ന് ഗോപിനാഥിന്‍റെ സഹോദരിയാണ് ഗോപിനാഥിനെ മരിച്ച നിലയില്‍ കണ്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തിരുവേര്‍ക്കാട് പോലീസ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കില്‍പോക്ക് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയച്ചു. ഗോപിനാഥ് വിഷാദരോഗിയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക