തിരുവനന്തപുരം: പാറശ്ശാലയില്‍ പോലീസ് വാഹനത്തില്‍ നിന്ന് വിജിലന്‍സ് കൈക്കൂലി പണം പിടികൂടി. പാറശാല സ്റ്റേഷനിലെ നൈറ്റ് പട്രോളിങ് വാഹനത്തില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. 13960 രൂപയാണ് കണ്ടെടുത്തത്. ഡ്രൈവറുടെ സീറ്റിന്റെ അടി ഭാഗത്ത് 100,200, 500 രൂപയുടെ നോട്ടുകള്‍ ചുരുട്ടിയിട്ട നിലയിലായിരുന്നു പണം.

ഗ്രേഡ് എസ്‌ഐ ജ്യോതികുമാര്‍, ഡ്രൈവര്‍ അനില്‍ കുമാര്‍ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇരുവരും ചേര്‍ന്നാണ് കൈക്കൂലി വാങ്ങി വാഹനത്തില്‍ സൂക്ഷിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് വിജിലന്‍സ് ശുപാര്‍ശ ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക