കുവൈത്ത് സിറ്റി: പെണ്‍വാണിഭ കുറ്റം ചുമത്തി കുവൈത്തില്‍ അറസ്റ്റ് ചെയ്‍തത് 11 പ്രവാസികളെ. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. എട്ട് സ്‍ത്രീകളും മൂന്ന് പുരുഷന്മാരുമാണ് അറസ്റ്റിലായ സംഘത്തിലുള്ളത്. പിടിയിലായവരെല്ലാം ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നും അധികൃതര്‍ വ്യക്തമാക്കി.

കുവൈത്തിലെ ജലീബ് അല്‍ ശുയൂഖ് ഏരിയയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനായി ഇവരെ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞയാഴ്‍ച നടത്തിയ പരിശോധനകളിലും രണ്ട് പെണ്‍വാണിഭ സംഘങ്ങളെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം പിടികൂടിയിരുന്നു. നിയമലംഘകരെ കണ്ടെത്തുന്നതിനുള്ള വ്യാപക പരിശോധനകള്‍ രാജ്യമെമ്ബാടും തുടരുകയാണിപ്പോള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക