കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസില്‍ യുവാവിന് മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ച്‌ കോടതി. ചങ്ങനാശ്ശേരി പെരുമണ്ണ സ്വദേശി പ്രശാന്ത് എസ്. തോമസിനാണ് എറണാകുളം സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്.

ഇടപ്പള്ളി സ്വദേശിനിയായ ഡോക്ടറാണ് പരാതി നല്‍കിയത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാരോപിച്ചായിരുന്നു കേസ്. കേസില്‍ 10 വര്‍ഷത്തിനുശേഷം പ്രതിക്ക് മൂന്നുവര്‍ഷത്തെ തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ശിക്ഷ മൂന്നു വര്‍ഷമായതിനാല്‍ പ്രതിക്ക് ജാമ്യം ലഭിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2011-12 കാലത്ത് വിവാഹവാഗ്ദാനം നല്‍കി അഞ്ചുതവണ പീഡിപ്പിച്ചെന്നായിരുന്നു പരാതി. പ്രതിയുമായി പ്രണയത്തിലായശേഷം വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം നടത്താന്‍ നിശ്ചയിച്ചു.പിന്നീട് പ്രതി വിവാഹത്തില്‍ നിന്ന് പിന്‍മാറിയെന്നായിരുന്നു പരാതി. ചങ്ങനാശ്ശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ക്രൈംബ്രാഞ്ചാണ് അന്വേഷിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക