കാസർകോട്: വ്യവസായ വകുപ്പിന്റെ പരിപാടിയിൽ കഴിഞ്ഞ ദിവസം ഉദ്ഘാടകനായി എത്തിയ മുഖ്യമന്ത്രിയെ ‘നിഷ്‌കളങ്ക ഭക്തിയുടെ നിറകുട’മെന്ന് അനൗൺസർ വിശേഷിപ്പിച്ചത് സമൂഹ മാധ്യമങ്ങളിൽ ചൂടേറിയ ചർച്ചയായി. ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാടുകൾക്കു വിരുദ്ധമാണ് മുഖ്യമന്ത്രിയെ വിശേഷിപ്പിച്ച വാക്കുകളെന്നാണു വിമർശനമുയർത്തുന്നവർ പറയുന്നത്. കെൽ–ഇഎംഎൽ ഉദ്ഘാടനത്തിനായി മുഖ്യമന്ത്രിയെ ക്ഷണിച്ചപ്പോഴാണ് ചർച്ചകൾക്കു വഴിതെളിച്ച അനൗൺസ്മെന്റുണ്ടായത്.

https://fb.watch/cbXPgq2tuj/

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘നിഷ്‌കളങ്ക ഭക്തിയുടെ നിറകുടത്തിന് മാത്രമേ അന്തരംഗ ശ്രീകോവിലിലേക്കു പരമപ്രകാശത്തെ ആനയിക്കാൻ കഴിയൂവെന്ന സന്ദേശം ഉണർത്തിക്കൊണ്ട് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തിത്വങ്ങൾ ദീപം തെളിയിക്കുന്നു’ എന്നായിരുന്നു അനൗൺസ് ചെയ്തത്. സർക്കാരിന്റെ ഔദ്യോഗിക പരിപാടിയിൽ ഇത്തരം പരാമർശങ്ങളുണ്ടായത് അനുചിതമായെന്ന മട്ടിലായിരുന്നു വിമർശനങ്ങളുണ്ടായത്.

എൽഡിഎഫ് സർക്കാരിന്റെ നിലപാടുകൾക്ക് ചേരാത്ത വാക്ക് പ്രയോഗങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചില്ലെന്ന വിമർശനവുമുണ്ട്. പ്രതികരിക്കത്തക്ക ഗൗരവം സംഭവത്തിനില്ലെന്നും അനൗൺസറുടെ പരിചയക്കുറവാണ് ഇങ്ങനെ സംഭവിക്കാൻ ഇടയായതെന്നുമാണു മുഖ്യമന്ത്രിയെ അനുകൂലിക്കുന്നവർ പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക