പാലക്കാട്: പട്ടാമ്ബി പാലത്തിനു സമീപം ഭാരതപ്പുഴയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. പോന്നോര്‍ കാര്യാട്ടുകര സനീഷിന്റെ ഭാര്യ കെഎസ് ഹരിതയാണ് (28) മരിച്ചത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്.

ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിലെ കൈപ്പത്തി മുറിച്ചു മാറ്റിയ നിലയിലായിരുന്നു. സംഭവം കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ മാസം രണ്ടിനാണു ഹരിതയെ കാണാതായത്. ബാങ്കില്‍ പോകാനായി ഇറങ്ങിയ യുവതി പിന്നീട് തിരിച്ചെത്തിയില്ല. സ്കൂട്ടറിലാണ് ഇവര്‍ ബാങ്കിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. കാണാതായതോടെ വീട്ടുകാര്‍ പേരാമംഗലം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പൊലീസ് അന്വേഷണം നടക്കവെയാണ് മൃതദേഹം ഭാരതപ്പുഴയില്‍ ‍കണ്ടെത്തിയത്. ഹരിതയുടെ മൊബൈല്‍ ഫോണ്‍ സിച്ച്‌ ഓഫ് ചെയ്ത നിലയിലായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ മുണ്ടൂരില്‍ നിന്നു കണ്ടെത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക