മൂന്നാര്‍: പണിമുടക്കിനിടെ ദേവികുളം എംഎല്‍എ എ രാജയ്ക്ക് പോലീസ് മര്‍ദ്ദനം. മൂന്നാര്‍ ടൗണില്‍ വാഹനങ്ങള്‍ തടഞ്ഞതുമായി ബന്ധപ്പെട്ട് സമരാനുകൂലികളും പോലീസും ഉന്തുംതള്ളുമുണ്ടാവുകയും പിടിച്ചുമാറ്റാന്‍ ചെന്ന എംഎല്‍എയെ പോലീസ് മര്‍ദ്ദിച്ചെന്നുമാണ് പരാതി. മൂന്നാര്‍ എസ്‌ഐ അടക്കമുള്ളവര്‍ മദ്യപിച്ചിരുന്നെന്ന ഗുരുതര ആരോപണവും എംഎല്‍എ ഉന്നയിച്ചു.

എംഎല്‍എയെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ മൂന്നാര്‍ ടൗണില്‍ പ്രതിഷേധപ്രകടനം നടത്തി. മദ്ദനമേറ്റ എം.എല്‍.എ. എ രാജ, സി.പി.ഐ. നേതാവ് ടി.എം. മുരുകന്‍ എന്നിവരെ മൂന്നാര്‍ ടാറ്റാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സമരക്കാരുടെ മര്‍ദനത്തില്‍ പരിക്കേറ്റേന്ന് ആരോപിച്ചു മൂന്നാര്‍ എസ്.ഐ: സാഗറും ആശുപത്രിയില്‍ അഡ്മിറ്റ് ആയി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക