ചെന്നൈ: ഓസ്‌ട്രേലിയയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്ലിന് പരമ്ബരാഗത തമിഴ് ശൈലിയില്‍ വിവാഹം. വിനി രാമനാണ് വധു. ഇരുവരുടേയും താലികെട്ടിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച ഓസ്‌ട്രേലിയയില്‍ വച്ചും മാക്‌സ്‌വെല്‍ വിനിയുടെ കഴുത്തില്‍ താലി കെട്ടിയിരുന്നു.

ജനിച്ചതും വളര്‍ന്നതും ഓസ്‌ട്രേലിയയിലാണെങ്കിലും ഇന്ത്യന്‍ വംശജയാണ് വിനി. വിനിയുടെ മാതാപിതാക്കള്‍ തമിഴ് വംശജരാണ്. രണ്ട് കുടുംബങ്ങളുടേയും താത്പര്യം കണക്കിലെടുത്താണ് രണ്ട് തവണ വിവാഹിതരാകാന്‍ ഇരുവരും തീരുമാനിച്ചത്. ഓസ്‌ട്രേലിയന്‍ രീതിയിലായിരുന്നു ആദ്യ വിവാഹം. ഇതിന്റെ ചിത്രങ്ങളും ഇരുവരും സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തമിഴ് രീതിയില്‍ അച്ചടിച്ച ഇരുുവരുടേയും കല്ല്യാണക്കുറിക്കും വലിയ പ്രചാരം ലഭിച്ചിരുന്നു. വിവാഹത്തെ തുടര്‍ന്ന് പാകിസ്താനിലെ ഏകദിന- ട്വന്റി20 പര്യടനത്തിനുള്ള ഓസീസ് ടീമുകളിലും മാക്‌സ്വെല്ലിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മാക്‌സ്വെല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ടീമിനൊപ്പം ചേരുമെന്നാണു പ്രതീക്ഷിക്കുന്നത്. 11 കോടി രൂപയ്‌ക്കാണ് മെഗാ താര ലേലത്തിനു മുന്നോടിയായി റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ അധികൃതര്‍ മാക്‌സ്വെല്ലിനെ നിലനിര്‍ത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക