തൃശൂര്‍: യുവാവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. തൃശൂര്‍ ചേര്‍പ്പ് മുത്തുള്ളിയാലിലാണ് സംഭവം. ചേര്‍പ്പ് സ്വദേശിയായ ബാബു ആണ് കൊല്ലപ്പെട്ടത്. ആളൊഴിഞ്ഞ പറമ്ബിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ കൈ പുറത്തുകണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. ബാബുവിനെ കാണാനില്ലെന്ന് കാണിച്ച്‌ മാതാപിതാക്കള്‍ രണ്ടുദിവസം മുമ്ബ് പൊലീസില്‍ പരാതി നല്‍കി.

മദ്യപിച്ച് ബഹളം വെച്ചതിൻറെ പേരിൽ ജേഷ്ഠനെ കൊലപ്പെടുത്തി കുഴിച്ചിട്ടത് അനിയൻ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ശനിയാ‌ഴ്ചയാണ് മദ്യപിച്ച്‌ ബഹളം വച്ചതിന്റെ പേരില്‍ പ്രതി സാബു സഹോദരന്‍ ബാബുവിനെ കൊന്ന് കുഴിച്ചുമൂടിയത്. തൃശൂര്‍ ചേര്‍പ്പില്‍ മുത്തുള്ളി സ്വദേശികളാണ് ഇരുവരും. ചേട്ടന്‍ ബാബുവിനെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ആളൊഴിഞ്ഞ പറമ്ബില്‍ കുഴിച്ചിടുകയായിരുന്നുവെന്ന് സാബു പൊലീസിനോട് സമ്മതിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക