വെസ്റ്റിൻഡീസിന്റെ വെടിക്കെട്ട് ബാറ്ററായിരുന്നു നാല് കൊല്ലം മുമ്ബുവരെ ക്രിസ് ഗെയ്ല്‍. ഇന്ത്യയിലും ഏറെ ആരാധകരുള്ള ഗെയ്ല്‍ 2019-ലാണ് ഏകദിനക്രിക്കറ്റില്‍ നിന്ന് വിടപറഞ്ഞത്. ക്രിക്കറ്റ് വിട്ടെങ്കിലും വെറുതേയിരിക്കാൻ തയ്യാറല്ലാതിരുന്ന ഗെയ്ല്‍ കൈ വെച്ചത് സംഗീതരംഗത്താണ്. തന്റെ പുതിയ സംഗീത ആല്‍ബം ഗ്രാമി പുരസ്കാരത്തിന് അയച്ചിരിക്കുകയാണ് അദ്ദേഹം.

2022-ല്‍ ചെയ്ത ട്രോപ്പിക്കല്‍ ഹൗസ് ക്രൂസസ് റ്റു ജമൈക്ക: ദ ഏഷ്യൻ എഡിഷൻ എന്ന സംഗീത ആല്‍ബമാണ് ക്രിസ് ഗെയ്ല്‍ ഗ്രാമി അവാര്‍ഡിന് അയച്ചിരിക്കുന്നത്. തങ്ങള്‍ക്കുവേണ്ടി ഒരു ആല്‍ബം ചെയ്യണമെന്ന ആവശ്യവുമായി ജമൈക്കയില്‍ നിന്നുള്ള ബില്‍ബോര്‍ഡ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സമീപിക്കുകയായിരുന്നെന്ന് ഗെയ്ല്‍ ന്യൂസ് 18യോട് പ്രതികരിച്ചു. രണ്ടുഗാനങ്ങളാണ് ട്രോപ്പിക്കല്‍ ഹൗസ് ക്രൂസസ് റ്റു ജമൈക്കയില്‍ ക്രിസ് ഗെയ്ല്‍ ആലപിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഗ്രാമി പുരസ്കാര ജേതാവായ ലോറിൻ ഹില്‍, മോര്‍ഗൻ ഹെറിറ്റേജ്, കേപ്പിള്‍ട്ടണ്‍, സിസ്സ്ല എന്നിവരാണ് ആല്‍ബത്തില്‍ ഗെയ്ലിനൊപ്പമുള്ള മറ്റു ഗായകര്‍. ഗിമ്മീ യുവര്‍ ലവ്, ചോക്കോ ലോക്കോ റീമിക്സ് എന്നീ ഗാനങ്ങളാണ് ക്രിസ് ഗെയ്ല്‍ ആലപിച്ചത്. ആല്‍ബത്തിന് ഗ്രാമി നാമനിര്‍ദേശം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ക്രിസ് ഗെയ്ല്‍ പ്രതീക്ഷ പങ്കുവെച്ചു.

“ലോക്ക്ഡൗണ്‍ കാലത്താണ് സംഗീതജ്ഞനായുള്ള യാത്ര തുടങ്ങിയത്. സ്റ്റൈലോ ജി എന്ന യുകെയില്‍ നിന്നുള്ള കലാകാരനെ പരിചയപ്പെട്ടതുമുതലാണ് സംഗീതം എന്ന ആഗ്രഹം തീവ്രമായത്. ഒരുമിച്ച്‌ ജോലി ചെയ്യാമെന്നായിരുന്നു സ്റ്റൈലോ പറഞ്ഞത്. അദ്ദേഹവുമൊത്ത് ചെയ്ത പാട്ടുകേട്ടപ്പോഴാണ് ഞാനാ കലാരൂപത്തെ പ്രണയിക്കാൻ തുടങ്ങിയത്. ഇന്നെനിക്ക് സ്വന്തമായി ട്രിപ്പിള്‍ സെഞ്ച്വറി റെക്കോര്‍ഡ്സ് എന്ന പേരില്‍ മ്യൂസിക് ലേബലും വീട്ടില്‍ സ്വന്തമായി സ്റ്റുഡിയോയുമുണ്ട്.”ക്രിസ് ഗെയ്ല്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക