കീവ്: റഷ്യന്‍ അധിനിവേശത്തെത്തുടര്‍ന്ന് ഉക്രൈനില്‍ നിന്ന് വളര്‍ത്തുമൃഗങ്ങളേയും കൂട്ടി പലായനം ചെയ്യുന്നവരുടെ നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇത്തരത്തില്‍, മടക്കയാത്രയില്‍ വളര്‍ത്തുനായയെ ഒപ്പം കൂട്ടിയ മലയാളി പെണ്‍കുട്ടിയും വാര്‍ത്തയില്‍ ഇടം നേടിയിരുന്നു. സമാനമായ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. വളര്‍ത്തുമൃഗങ്ങളുമായല്ലാതെ രാജ്യത്തേക്ക് മടങ്ങില്ലെന്ന് വാശിപിടിച്ച്‌ നില്‍ക്കുകയാണ് ഇന്ത്യക്കാരനായ കുമാര്‍ ബന്ദി.

അമേരിക്കന്‍ കടുവയും, കരിമ്ബുലിയുമാണ് കുമാറിന്റെ രണ്ട് വളര്‍ത്ത് മൃഗങ്ങള്‍. തനിക്ക് തന്റെ മക്കളെക്കാള്‍ പ്രിയപ്പെട്ടവരാണ് ഇവരെന്നും, ഇവയുമായല്ലാതെ ഇന്ത്യയിലേക്ക് മടങ്ങില്ലെന്നും വാശിയിലാണ് കുമാര്‍. ആന്ധ്രാ പ്രദേശിലെ ഗോദാവരി സ്വദേശിയായ കുമാര്‍ ബന്ദി, ഉക്രൈനിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറാണ്. 15 വര്‍ഷം മുന്‍പ് മെഡിസിന്‍ പഠനത്തിനായി ഉക്രൈനില്‍ എത്തിയ കുമാര്‍ ഇപ്പോള്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

11 ദിവസമായി ഉക്രൈനിലെ ബങ്കറില്‍ അഭയം പ്രാപിച്ചിരിക്കുന്ന ഇദ്ദേഹത്തോടൊപ്പം കടുവയും പുലിയുമുണ്ട്. അപൂര്‍വ്വ ഇനവും വംശനാശ ഭീഷണി നേരിടുന്നതുമായ ജാഗ്വാറാണ് കുമാറിന്റെ കൈവശമുള്ളത്. തന്റെ കൈവശമുള്ള കടുവ, ലോകത്തിലുള്ളതില്‍ തന്നെ ഏറ്റവും അപൂര്‍വ്വ ഇനമാണെന്നും 21 എണ്ണം മാത്രമേ ഇപ്പോള്‍ ജീവനോടെയുള്ളൂവെന്നും കുമാര്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക