ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന ട്രെയിനില്‍ തീപിടിത്തം. ട്രെയിനിന്റെ എന്‍ജിനിലും രണ്ട് കമ്ബാര്‍ട്ടുമെന്റുകളിലുമാണ് തീപിടിത്തമുണ്ടായത്. മീററ്റിന് സമീപമുള്ള ദൗരാല റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് സംഭവം.

തീപിടിത്തമുണ്ടായ ഭാ​ഗത്തുനിന്ന് ട്രെയിനിന്റെ മറ്റു കമ്ബാര്‍ട്ടുമെന്റുകളിലേക്ക് തീ പടരാതിരിക്കാന്‍ ഇവ തമ്മില്‍ വേര്‍പെടുത്താനുള്ള ശ്രമം നടത്തുകയാണ്. യാത്രക്കാര്‍ ചേര്‍ന്ന് ട്രെയിന്‍ തള്ളി ഇരുഭാ​ഗങ്ങളും വേര്‍പെടുത്താന്‍ ശ്രമിക്കുന്ന വിഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.‌ തീപിടിത്തമുണ്ടായതിന്റെ കാരണം വ്യക്തമായിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക