തിരുവനന്തപുരം: രാത്രി കുടുംബസമേതം നടക്കാനിറങ്ങിയ എജീസ് ഓഫീസ് ഉദ്യോഗസ്ഥരെ അക്രമിസംഘം വെട്ടിപരിക്കേല്‍പ്പിച്ചു. ഉത്തരേന്ത്യക്കാരായ രണ്ട് പേര്‍ക്കാണ് വെട്ടേറ്റത്. ഭാര്യമാരെ കടന്നുപിടിച്ചത് ചോദ്യം ചെയ്തപ്പോഴാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ അതിക്രമം ഉണ്ടായത്. ഇന്നലെ രാത്രി കുടുംബസമേതം നടക്കാനിറങ്ങിയപ്പോഴാണ് പേട്ടയില്‍ വച്ചാണ് സംഭവം.

എജീസ് ഓഫീസിലെ സീനിയര്‍ അക്കൗണ്ടന്റ് രവി യാദവ്‌, ഡാറ്റ ഓപ്പറേറ്റര്‍ ജഗത് സിങ്‌ എന്നിവര്‍ക്കാണ് അക്രമികളില്‍ നിന്ന് വെട്ടേറ്റത്. രാത്രി 9 മണിയോടെയായിരുന്നു ഇരുചക്രവാഹനത്തിലെത്തിയ രണ്ടംഗ സംഘത്തിന്റെ ആക്രമണമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഇരുചക്രവാഹനം നിര്‍ത്തി അക്രമികള്‍ ഭാര്യമാരെ കടന്നുപിടിക്കുകയായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. കൈയില്‍ മൂര്‍ച്ചയുള്ള ആയുധങ്ങളും ഉണ്ടായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുഞ്ഞുങ്ങളെ വെട്ടുമെന്ന് സംഘം ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത ഉദ്യോഗസ്ഥരെ രണ്ടംഗസംഘം വെട്ടുകയായിരുന്നു. അക്രമത്തില്‍ പരിക്കേറ്റ ഇവരെ പൊലീസാണ് പേട്ട ആശുപത്രിയിലെത്തിച്ചത്. സംഭവത്തിന് പിന്നാലെ അക്രമികള്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും ഇവര്‍ പറയുന്നു. ഉദ്യോഗസ്ഥരുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ സംബന്ധിച്ച്‌ സൂചന ലഭിച്ചതായി പൊലീസ് പറയുന്നു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക