മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭീഷ്മപര്‍വ്വം. സിനിമയുടെ ഓരോ അപ്ഡേറ്റുകള്‍ക്കും സമൂഹ മാധ്യമങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്ത് ഇറങ്ങിയ സിനിമയുടെ ട്രെയ്‌ലറും പതിവ് തെറ്റിക്കാതെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

മുന്നറിയിപ്പുകള്‍ ഒന്നുമില്ലാതെ അര്‍ധരാത്രി ഒരുമണിയ്ക്കാണ് ഭീഷ്മപര്‍വ്വത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തത്. എന്നാല്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ 22 ലക്ഷത്തിലധികം കാഴ്ചക്കാരെ സ്വന്തമാക്കി കഴിഞ്ഞു. ട്രെയ്‌ലര്‍ യൂട്യൂബില്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്താണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൊച്ചി പശ്ചാത്തലമാക്കി ഒരുങ്ങുന്ന സിനിമ ഒരു ആക്ഷന്‍ ത്രില്ലര്‍ ആയിരിക്കുമെന്ന് സൂചന നല്‍കുന്നതാണ് ട്രെയ്‌ലര്‍. ട്രെയ്‌ലറിലെ മമ്മൂട്ടിയുടെ പ്രകടനത്തിന്റെ ആരാധകര്‍. ഒപ്പം കെപിഎസി ലളിത, നെടുമുടി വേണു എന്നീ പ്രതിഭകളെ ഒരിക്കല്‍ കൂടെ കാണാന്‍ സാധിച്ചതിന്റെ സന്തോഷവും പ്രേക്ഷകര്‍ പങ്കുവെക്കുന്നുണ്ട്.

ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ തുടങ്ങിയ പ്രമുഖരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സുഷിന്‍ ശ്യാം ആണ് നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍. അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക