മലയില്‍ കയറിയതിന് പിന്നില്‍ ഗൂഢ ലക്ഷ്യങ്ങളുണ്ടെന്ന് സോഷ്യല്‍മീഡിയകളില്‍ ചര്‍ച്ചകള്‍ക്കെതിരെ പ്രതികരിച്ച്‌ മലമ്ബുഴ കൂര്‍മ്ബച്ചി മലയില്‍ നിന്ന് സൈനികര്‍ രക്ഷപ്പെടുത്തിയ ബാബുവും സഹോദരന്‍ ഷാജിയും. ഞങ്ങള്‍ ആര്‍എസ്‌എസുകാരാണ്. ശാഖയില്‍ പോകാറുണ്ട്. ആര്‍എസ്‌എസിന്റെ പ്രാഥമിക സംഘ ശിക്ഷ വര്‍ഗില്‍ ഉള്‍പ്പെടെ പങ്കെടുത്തിട്ടുണ്ടെന്നും ബാബുവും സഹോദരനും പറഞ്ഞു.

അച്ഛന്‍ ഹിന്ദുവാണ്, ബാബു വിശ്വനാഥന്‍, ഷാജി വിശ്വനാഥന്‍ എന്നതാണ് തങ്ങളുടെ മുഴുവന്‍ പേര്. ഞങ്ങള്‍ തീവ്രവാദികള്‍ അല്ലെന്നും കടുത്ത ദേശസ്‌നേഹികള്‍ തന്നെയാണെന്നും സഹോദരങ്ങള്‍ കൂട്ടിച്ചേര്‍ത്തു. വിവാദങ്ങളില്‍ വിഷമം ഉണ്ടെന്നും ഇരുവരുംം പ്രതികരിച്ചു. ബാബു രണ്ടു കൂട്ടുകാരുമൊത്താണ് കൂര്‍മ്ബാച്ചിമല കയറാന്‍ പോയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പകുതിവഴി കയറിയപ്പോള്‍ കൂട്ടുകാര്‍ മടങ്ങിയെങ്കിലും ബാബു കയറ്റം തുടര്‍ന്നു. മലയുടെ മുകള്‍ത്തട്ടില്‍ നിന്ന് അരക്കിലോമീറ്ററോളം താഴ്ചയുള്ള മലയിടുക്കിലാണ് ബാബു കുടുങ്ങിയത്. 48 മണിക്കൂറിന് ശേഷം സൈന്യവും എന്‍.ഡി.ആര്‍.എഫും പോലീസും പര്‍വതാരോഹകരും ഐ.ആര്‍.ഡബ്ല്യു അടക്കമുള്ള സന്നദ്ധ സംഘടനകളും ചേര്‍ന്നാണ് ബാബുവിനെ രക്ഷപ്പെടുത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക