കൊച്ചി: ഹണി ട്രാപ്പില്‍ അറസ്റ്റിലായ ഷിജിമോള്‍ വരാപ്പുഴ പെണ്‍വാണിഭ കേസിലും പ്രതിയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. മലപ്പുറം സ്വദേശിയായ യുവാവുമായി ലൈം​ഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന വീഡിയോകളും ഫോട്ടോകളും പുറത്തുവിടും എന്ന് ഭീഷണിപ്പെടുത്തി പല തവണയായി 38 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഷിജിമോള്‍ ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. 34കാരിയായ ഷിജിമോള്‍ താന്‍ ​ഗര്‍ഭിണിയാണെന്നും യുവാവിനെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു.

കാക്കനാട് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സ് എം.ഐ.ആര്‍ ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന കുരുംതോട്ടത്തില്‍ ഷിജി മോളെ തൃക്കാക്കര പോലീസാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. നഗ്നചിത്രങ്ങളും ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പല തവണകളിലായി മലപ്പുറം സ്വദേശിയില്‍ നിന്ന് 38 ലക്ഷം രൂപയായിരുന്നു ഷിജി മോള്‍ തട്ടിയത്. പണം നല്‍കുംതോറും ഷിജിമോള്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടതോടെയാണ് യുവാവ് പൊലീസില്‍ പരാതി നല്‍കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ സെപ്റ്റംബറില്‍ സ്ത്രീ സുഹൃത്തിനെ കാണാനായി കാക്കനാട് അമ്ബാടിമൂലയിലെ ഫ്‌ളാറ്റിലെത്തിയ യുവാവിനെ മയക്കുമരുന്ന് കലര്‍ത്തിയ ശീതള പാനീയം നല്‍കി മയക്കിയ ശേഷം ഷിജിമോള്‍ ദൃശ്യങ്ങളും ചിത്രങ്ങളും എടുക്കുകയായിരുന്നു. രണ്ട് ദിവസത്തിന് ശേഷം ഇയാളെ ഫോണില്‍ വിളിച്ച്‌ തന്റെ കൈയില്‍ ദൃശ്യങ്ങളും ചിത്രങ്ങളും ഉണ്ടെന്നും ഇവ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട വിവരം കുടുംബാംഗങ്ങളോട് പറയുമെന്നും ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
20 ലക്ഷത്തോളം രൂപ തട്ടിയെടുത്ത ശേഷം താന്‍ ഗര്‍ഭിണിയാണെന്നും ഇനി ഫ്‌ളാറ്റില്‍ നില്‍ക്കാന്‍ സാധിക്കില്ലെന്നും അതുകൊണ്ടു താമസിക്കാന്‍ വീട് വാങ്ങുന്നതിന് പണം നല്‍കണമെന്നും അല്ലാത്തപക്ഷം വീട്ടിലേക്ക് വരുമെന്നും ഭീഷണിപ്പെടുത്തിയതോടെ പരാതിക്കാരന്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

തുടര്‍ന്നും പണം ആവശ്യപ്പെട്ടതോടെയാണ് ഇയാള്‍ പോലീസില്‍ പരാതി നല്‍കിയത്. ആറു വര്‍ഷം മുമ്ബ് സുഹൃത്തുമൊത്ത് എറണാകുളത്ത് എത്തിയപ്പോള്‍ പരിചയപ്പെട്ട ഇടനിലക്കാരിയുടെ നമ്ബറിലേക്ക് വിളിച്ചപ്പോഴായിരുന്നു ഷിജി മോളുടെ നമ്ബറിലേക്ക് കോള്‍ പോയത്. തുടര്‍ന്ന് ഇവര്‍ ക്ഷണിച്ചത് അനുസരിച്ച്‌ ഫ്‌ളാറ്റില്‍ എത്തുകയായിരുന്നു.

ആറു വര്‍ഷം മുന്‍പു സുഹൃത്തിനൊപ്പം എറണാകുളത്ത‌ു വന്നപ്പോഴാണ് സുഹൃത്തിന്റെ പരിചയക്കാരിയെന്ന നിലയില്‍ ബിസിനസുകാരന്‍ ഷിജിയുടെ ഫ്ലാറ്റില്‍ പോയത്. പിന്നീടു ഷിജി ഇടയ്ക്കിടെ ബിസിനസുകാരനെ ഫോണില്‍ വിളിക്കാറുണ്ടായിരുന്നു. ഫോണിലൂടെ ക്ഷണിച്ചതനുസരിച്ചാണ‌ു കഴിഞ്ഞ സെപ്റ്റംബറില്‍ ഫ്ലാറ്റിലെത്തിയത്. ഇവിടെ നിന്നു മടങ്ങി രണ്ടു ദിവസത്തിനു ശേഷമാണ് ഷിജി ബിസിനസുകാരനെ വിളിച്ചു തന്റെ കൈവശം നഗ്നദൃശ്യങ്ങളടങ്ങിയ വിഡിയോ ഉണ്ടെന്ന് അറിയിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക