കണ്ണൂർ: പഴയങ്ങാടിയിൽ രണ്ടാം ക്ലാസ്സ്‌ വിദ്യാർഥിനിയെ പീഡിപ്പിച്ച അമ്മാവനും മരുമകനും ഒളിവിൽ. വേങ്ങര സ്വദേശിക്കും പ്രായപൂർത്തിയാവാത്ത സഹോദരപുത്രനുമെതിരെയാണ് കേസ്. സ്കൂൾ അധികൃതർ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

സ്കൂളിലെ കൗണ്‍സിലിങ്ങിനിടെയാണ് പെൺകുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. തുടർന്ന് അധ്യാപകർ നേരിട്ട് പഴയങ്ങാടി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. രാത്രിയോടെ ഇരുവർക്കുമെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. ഒളിവിലായ പ്രതികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക