ബംഗളുരു: അല്ലു അര്‍ജുന്‍ ചിത്രം ‘പുഷ്പ’ കണ്ട് പ്രചോദനമായി രക്ത ചന്ദനം കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. കര്‍ണാടകയില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് ചന്ദനം കടത്തുന്നതിനിടെയാണ് ബംഗളുരു സ്വദേശിയായ യാസിന്‍ ഇനയിത്തുള്ള അറസ്റ്റിലായത്. 2.45 കോടി വില മതിക്കുന്ന ചന്ദനത്തടി കണ്ടെത്തി.

ട്രക്കില്‍ രക്ത ചന്ദനം കയറ്റിയ ശേഷം മുകളില്‍ പഴങ്ങളും പച്ചക്കറികളും നിറച്ച പെട്ടികള്‍ അടുക്കിയാണ് ഇയാള്‍ തടി കടത്തിയത്. വാഹനത്തില്‍ കോവിഡ് ആവശ്യ ഉത്പ്പന്നങ്ങള്‍ എന്നെഴുതിയിരുന്നു. കര്‍ണാടക പോലീസിനെ വെട്ടിച്ച കടന്ന ഇയാളെ മഹാരാഷ്ട്ര പോലീസാണ് പിടികൂടിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുഷ്പയെന്ന അല്ലു അര്‍ജുന്‍ ചിത്രം കണ്ടാണ് ഇയാള്‍ തടി കടത്താന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. സിനിമയില്‍ അല്ലു അര്‍ജുന്‍ രക്തചന്ദനം കടത്തുന്ന പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക