തിരുവനന്തപുരം: കല്ലമ്ബലത്ത് ദുരൂഹതയുണര്‍ത്തി രണ്ടു മരണങ്ങള്‍ കൊലപാതകമെന്ന് തെളിഞ്ഞു. പൊതുമരാമത്ത് വകുപ്പ് ജീവനക്കാരന്‍ അജികുമാറിനെ തിങ്കളാഴ്ച രാവിലെയും സുഹൃത്തായ അജിത്തിനെ ഇന്ന് രാവിലെയും മരിച്ചനിലയില്‍ കണ്ടെത്തുകായിരുന്നു. അജിത്തിനെ വാഹനം ഇടിപ്പിച്ചു കൊന്നതാണെന്നു പ്രതി സജീഷ് സമ്മതിച്ചു. പൊതുമരാമത്ത് ഉദ്യോഗസ്ഥന്റേതും കൊലപാതകമെന്നാണ് സൂചന. സംഘത്തിലുണ്ടായിരുന്ന ബിനുരാജ് ബസിന് മുന്നില്‍ ചാടിയാണ് ജീവനൊടുക്കിയത്.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് ആലപ്പുഴ പിഡബ്ല്യുഡിയില്‍ ഹെഡ് ക്ലര്‍ക്കായ കല്ലമ്ബലം മുള്ളറംകോട് കാവുവിള ലീലാ കോട്ടജില്‍ അജികുമാറെന്ന തമ്ബിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദേഹത്ത് മുറിവേറ്റതും രക്തം മുറിക്കുള്ളില്‍ തളംകെട്ടിക്കിടന്നതും കൊലപാതകമെന്ന സംശയം ജനിപ്പിച്ചിരുന്നു. ഭാര്യയുമായി പിണങ്ങി ഒറ്റയ്ക്കു താമസിക്കുന്ന അജികുമാറിന്റെ വീട്ടില്‍ ഞായറാഴ്ച സുഹൃത്തുക്കളുമായി ചേര്‍ന്ന് മദ്യപാനം നടന്നിരുന്നതായി അയല്‍ക്കാരും മൊഴി നല്‍കിയതോടെ അവരെ കേന്ദ്രീകരിച്ചായി അന്വേഷണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തിന് ശേഷം സുഹൃത്തുക്കള്‍ അജികുമാറിനെ കൊല്ലുകയായിരുന്നു. അതിനിടിയിലാണ് ചൊവ്വാഴ്ച അജികുമാറിന്റെ സുഹൃത്തുക്കളിലൊരാളായ അജിത്ത് വാഹനാപകടത്തില്‍ മരിച്ചത്. സുഹൃത്തായ സജീഷാണ് റോഡിലൂടെ നടന്നുപോയ അജിത്തിന്റെ ദേഹത്ത് വാഹനം കൊണ്ടിടിപ്പിച്ചത്. അതിനുശേഷം സജീഷ് കല്ലമ്ബലം പൊലീസില്‍ കീഴടങ്ങി.

അജിത്തും സജീഷും അജികുമാറിന്റെ സുഹൃത്തുക്കളാണ്. അതിനാല്‍ രണ്ട് മരണങ്ങളും തമ്മില്‍ ബന്ധമുണ്ടെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തി. സജീഷ് കുറ്റസമ്മതവും നടത്തി. ഇവര്‍ ഒരുമിച്ചിരുന്നുള്ള മദ്യപാനത്തിനിടെയാണ് അജികുമാര്‍ കൊല്ലപ്പെട്ടതെന്നും അതിനെ ചൊല്ലിയുള്ള തര്‍ക്കമാവും പിറ്റേദിവസത്തെ വാഹനം ഇടിപ്പിച്ചുള്ള കൊലപാതകത്തില്‍ എത്തിയതെന്നും പൊലീസ് തിരിച്ചറിഞ്ഞു.

വര്‍ക്കല ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലെ സംഘം, കൊല്ലപ്പെട്ട രണ്ടു പേരുടെയും സുഹൃദ് വലയത്തില്‍പെട്ട ഒട്ടേറെപ്പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. തിങ്കളാഴ്ച പുലര്‍ച്ചെ പത്രമിടാന്‍ വന്നയാളാണ് വീടിന്റെ സിറ്റൗട്ടിലെ കസേരയ്ക്ക് സമീപം അജികുമാര്‍ മരിച്ചു കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ വിവരം പൊലീസില്‍ അറിയിച്ചു. അജികുമാറിന്റെ ശരീരത്തില്‍ നിരവധി മുറിവുകളുണ്ട്. മുറിയില്‍ രക്തം തളംകെട്ടിക്കിടക്കുന്നുണ്ടായിരുന്നു.

ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെ, മദ്യപാന സംഘത്തില്‍ ഉണ്ടായിരുന്ന പൊലീസ് അന്വേഷിച്ചുകൊണ്ടിരുന്ന അജിത്ത്, മരിച്ച അജികുമാറിന്റെ വീടിന് രണ്ടുകിലോമീറ്റര്‍ അകലെ റോഡില്‍ വാഹനം ഇടിച്ച്‌ കൊല്ലപ്പെട്ടു. ഇതിന് പിന്നാലെ സജീവ് കല്ലമ്ബലം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.അതിനിടെ മൂന്നുമണിക്കൂര്‍ വ്യത്യാസത്തില്‍ മദ്യപസംഘത്തിലുണ്ടായിരുന്ന ബിനുരാജ് ബസ് ഇടിച്ചു മരിക്കുന്നത്. ബസിന് മുമ്ബിലേക്ക് ചാടി ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. കൊലപാതകത്തിന് കാരണമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പൊലീസ് സൂചിപ്പിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക