ഓസ്കാർ പുരസ്കാരം (Oscar Awards 2024) നേടുന്നവർക്ക് മാത്രമല്ല, നോമിനേഷൻ ചെയ്യപ്പെടുന്നവർക്കും വമ്ബൻ പുരസ്കാരങ്ങള്‍ നല്‍കപ്പെടുന്നുണ്ട്. ലോസ് ഏഞ്ചല്‍സ് ആസ്ഥാനമായുള്ള ഡിസ്റ്റിൻക്റ്റീവ് അസറ്റ്സ് (Distinctive Assets) എന്ന കമ്ബനി കഴിഞ്ഞ 22 വർഷമായി ഓസ്കാറിലെ പ്രധാന കാറ്റഗറികളില്‍ നോമിനേറ്റ് (Oscar Nominations) ചെയ്യപ്പെടുന്നവർക്ക് ഗിഫ്റ്റ് ബാഗ് നല്‍കുന്നുണ്ട്. എല്ലാവരും വിജയികളാണ് എന്ന ആപ്തവാക്യവുമായാണ് ഇത്തരമൊരു സമ്മാനം ഇവർ നല്‍കുന്നത്.

2024ലെ ഓസ്കാർ പുരസ്കാരത്തിനുള്ള 20 നോമിനികള്‍ക്കാണ് ഇത്തവണ സമ്മാനപ്പൊതി ലഭിക്കുന്നത്. ഏകദേശം 18000 ഡോളർ അതായത് 1.4 കോടി രൂപ വിലമതിപ്പുള്ള സമ്മാനമാണ് ലഭിക്കുകയെന്ന് സിഎൻബിസി റിപ്പോർട്ട് ചെയ്യുന്നു. വ്യത്യസ്ത തരത്തിലുള്ള 50 സമ്മാനങ്ങളാണ് സമ്മാനപ്പൊതിയില്‍ ഉള്ളത്. സ്വിറ്റ്സർലൻഡിലെ സ്കൈ ചാലറ്റിലേക്കുള്ള ഇൻവിറ്റേഷനാണ് ഇതില്‍ പ്രധാനപ്പെട്ടത്. ഏകദേശം 41 ലക്ഷം രൂപ വിലമതിക്കുന്നതാണ് ഇത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

“ഈ സമ്മാനങ്ങളെല്ലാം ഒരു സ്യൂട്ട്കേസില്‍ ഒന്നിച്ച്‌ വെച്ചാണ് നല്‍കുന്നത്. ഒളിമ്ബിയ ലഗേജ് നിർമ്മിക്കുന്ന ഏറ്റവും വലിയ ബാഗുകളിലൊന്നിലാണ് ഞങ്ങള്‍ ഈ സമ്മാനപ്പൊതി നല്‍കുന്നത്,” ഡിസ്റ്റിൻക്റ്റീവ് അസറ്റ്സ് സ്ഥാപകനായ ലാഷ് ഫാരി സിഎൻബിസിയോട് പറഞ്ഞു. പുരസ്കാരം നല്‍കുന്ന ഓസ്കാർ അക്കാദമിയുമായി ഈ പ്രത്യേകസമ്മാനം നല്‍കുന്ന കമ്ബനിക്ക് ബന്ധമൊന്നുമില്ല.

ഈ സമ്മാനപ്പൊതിയിലെ പ്രധാനപ്പെട്ട സമ്മാനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം:

സ്വിറ്റ്സർലൻഡിലെ ചാലറ്റ് സെർമറ്റ് പീക്കില്‍ താമസിക്കാമെന്നതാണ് ഇതിലെ ഏറ്റവും വിലപിടിപ്പുള്ള സമ്മാനം. ഏകദേശം 50000 ഡോളർ അഥവാ 41 ലക്ഷം രൂപ വിലമതിക്കുന്നതാണിത്. പൂർണമായും മരം കൊണ്ട് നിർമ്മിച്ചിരിക്കുന്ന മനോഹമരമായ വില്ലകളാണ് ഇവ. സമ്മാനപ്പൊതി ലഭിച്ചവർക്ക് മൂന്ന് ദിവസം ഇവിടെ താമസിക്കാൻ സാധിക്കും.

സതേണ്‍ കാലിഫോർണിയയിലെ ഗോള്‍ഡൻ ഡോർ സ്പായില്‍ ഏഴ് ദിവസം താമസിക്കാമെന്നതാണ് രണ്ടാമത്തെ വിലപിടിപ്പുള്ള സമ്മാനം. ഏകദേശം 24000 ഡോളർ അഥവാ 19 ലക്ഷം രൂപയാണ് ഇതിന് ചെലവ് വരുന്നത്.

കാനഡയിലെ കരകൌശല വിദഗ്ദർ കൈ കൊണ്ട് തയ്യാറാക്കിയിട്ടുള്ള ബാഗാണ് മറ്റൊരു ആകർഷണീയത. ഇതിന് ഏകദേശം 335 ഡോളർ അഥവാ 27000 രൂപയാണ് വില.

ഏകദേശം ഒരു ലക്ഷം രൂപ വിലയുള്ള (1,350 ഡോളർ) ഒരു പോർട്ടബിള്‍ ഷ്വാങ്ക് ഗ്രില്‍

പ്രായം കാരണം മുഖത്തുണ്ടാവുന്ന ചുളിവുകളും മറ്റും മാറ്റാനായി ചെയ്യുന്ന അത്യാധുനിക ചികിത്സയുടെ പാക്കേജും സമ്മാനപ്പൊതിയിലുണ്ട്. സൈനോസർ നല്‍കുന്ന ഈ ചികിത്സയ്ക്ക് ഏകദേശം 8.2 ലക്ഷം രൂപ ചെലവ് വരുന്നുണ്ട്.

മെൻറലിസ്റ്റ് കാള്‍ ക്രിസ്മാൻെറ ലൈവ് ഷോയില്‍ പങ്കെടുക്കാനുള്ള ടിക്കറ്റ്. ഇതിന് ഏകദേശം 25000 ഡോളർ അഥവാ 20 ലക്ഷം രൂപ ചെലവ് വരുന്നുണ്ട്.

1,200 രൂപ വിലയുള്ള റൂബിക്സ് ക്യൂബും ഈ സമ്മാനപ്പൊതിയിലുണ്ട്.

മിയാജ് സ്കിൻകെയർ നല്‍കുന്ന സമ്മാനങ്ങളാണ് മറ്റൊരു പ്രധാനപ്പെട്ട ഹൈലൈറ്റ്. ഏകദേശം 42000 രൂപയുടെ സമ്മാനങ്ങളാണ് ഇവ‍ർ നല്‍കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക