കണ്ണൂര്‍: കണ്ണൂരില്‍ ഹോട്ടല്‍ ഉടമയെ കുത്തിക്കൊന്നു. സൂഫി മക്കാനി ഹോട്ടല്‍ ഉടമ ജഷീര്‍ (35) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 12.45 ന് ആയിക്കര പാലത്തിന് അടുത്തുവെച്ചാണ് സംഭവം. നെഞ്ചിനേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം.

ഹോട്ടല്‍ അടച്ച്‌ ജഷീര്‍ വീട്ടിലേക്ക് പോകുമ്ബോള്‍ കാര്‍ തടഞ്ഞുനിര്‍ത്തി. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ കുത്തേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. കൊലപാതകത്തിന് കാരണമെന്തെന്ന് വ്യക്തമായിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക