മേലമ്പാറയിൽനിന്നു കാണാതായ വിദ്യാർഥിനിയെ തിരുവനന്തപുരം കാട്ടാക്കടയിൽ കണ്ടെത്തി. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട തിരുവനന്തപുരം പൂവച്ചൽ സ്വദേശി ജെഫിൻ നിവാസിൽ ജെഫിൻ ജോയ്ക്ക് (19) ഒപ്പമാണ് വിദ്യാർഥിനിയെ വ്യാഴാഴ്ച ഉച്ചയോടെ ഈരാറ്റുപേട്ട പൊലീസ് കണ്ടെത്തിയത്. ഇരുവരെയും ഈരാറ്റുപേട്ട കോടതിയിൽ ഹാജരാക്കി. ജെഫിനെ 14 ദിവസത്തേയ്ക്കു റിമാൻഡ് ചെയ്തു. കോവിഡ് പോസിറ്റീവായതിനാൽ ജനറൽ ആശുപത്രിയിലേക്കു മാറ്റി. പെൺകുട്ടിയെ രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു.

ബുധനാഴ്ച രാവിലെയാണു പെൺകുട്ടിയെ കാണാതായത്. പെണ്‍കുട്ടിയെ മുറിയില്‍ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഈരാറ്റുപേട്ട പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മൊബൈൽ ഫോൺ എടുക്കാതെയാണ് പെൺകുട്ടി വീടുവിട്ടത്. എന്നാൽ സുഹൃത്തിന്റെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയില്‍ ഇരുവരും കാട്ടാക്കടയില്‍ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചൊവ്വാഴ്ച വൈകിട്ട് വിദ്യാര്‍ഥിനിയുടെ വീടിനു സമീപമെത്തിയ ജെഫിന്‍ ബുധനാഴ്ച രാവിലെ വിദ്യാര്‍ഥിനിയുമായി കെഎസ്ആര്‍ടിസി ബസില്‍ തിരുവനന്തപുരത്തേക്ക് പോയി. ജെഫിന്റെ സഹോദരിയുടെ വീട്ടിലെത്തിയ ഇവര്‍ പിന്നിട് മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നതിനിടയിലാണ് പൊലീസ് പിടിയിലായത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക