ന്യൂഡല്‍ഹി: പത്മഭൂഷണ്‍ പുരസ്കാരം നേടിയ ​ഗുലാം നബി ആസാദിനെ അഭിനന്ദിച്ച്‌ കോണ്‍​ഗ്രസ് നേതാക്കളായ കപില്‍ സിബലും ശശി തരൂരും. ​ഗുലാം നബിയെ അഭിനന്ദിക്കുമ്ബോള്‍ തന്നെ കോണ്‍​ഗ്രസ് നേതൃത്വത്തിനെതിരായ വിമര്‍ശനം കൂടി ഉള്‍പ്പെടുന്നതാണ് സിബലിന്റെ ട്വീറ്റ്. പൊതുരം​ഗത്തെ ഗുലാം നബി ആസാദിന്റെ സംഭാവനകള്‍ രാജ്യം തിരിച്ചറിയുമ്ബോള്‍ കോണ്‍ഗ്രസിന് അദ്ദേഹത്തിന്റെ സേവനം ആവശ്യമില്ലെന്നത് വിരോധാഭാസമാണെന്ന് സിബല്‍ കുറിച്ചു.

​ഗുലാം നബിക്ക് അഭിനന്ദനങ്ങള്‍. രാഷ്ട്രീയമായി മറുവശത്തു നില്‍ക്കുന്ന സര്‍ക്കാരാണെങ്കിലും, പൊതുരം​ഗത്തെ സേവനത്തെ അം​ഗീകരിക്കുനന്ത് നല്ലകാര്യമാണെന്ന് തരൂര്‍ അഭിപ്രായപ്പെട്ടു. നേരത്തെ ​ഗുലാം നബിയെ പരോക്ഷമായി വിമര്‍ശിച്ച്‌ കോണ്‍​ഗ്രസ് നേതാവ് ജയ്റാം രമേശ് രം​ഗത്തു വന്നിരുന്നു. സിപിഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യ പുരസ്‌കാരം നിരസിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ജയറാം രമേശിന്റെ ട്വീറ്റ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബുദ്ധദേബ് അടിമ ​(ഗുലാം) ആകാനല്ല ആസാദ് (സ്വാതന്ത്ര്യം) ആകാനാണ് തീരുമാനിച്ചതെന്നായിരുന്നു ജയറാം രമേശ് അഭിപ്രായപ്പെട്ടത്. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രം​ഗത്തുവന്ന ജി-23 നേതാക്കളിലുള്‍പ്പെട്ടവരാണ് ഗുലാം നബി ആസാദും കപില്‍ സിബലും ശശി തരൂരും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക