12 വയസ്സുകാരന്‍ കുഴഞ്ഞുവീണ്​ മരിച്ചു. വീടിനുള്ളില്‍ കുഴഞ്ഞുവീണ കരമന നെടുങ്കാട് ഹൗസ് നമ്ബര്‍ 274ല്‍ അശോക് കുമാര്‍-പരേതയായ ബിന്ദു ദമ്ബതികളുടെ മകന്‍ അക്ഷയ് ആണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. കുട്ടിയുടെ മരണവാര്‍ത്ത അറിഞ്ഞതിനെ തുടര്‍ന്ന് മുത്തച്ഛന്‍ കരമന നെടുങ്കാട് കടയറ പുത്തന്‍വീട്ടില്‍ സുകുമാരന്‍ (74) ഹൃദയാഘാതംമൂലം മരിച്ചു.

കണ്ണില്‍ രോഗബാധ ഉണ്ടായിരുന്ന അക്ഷയ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. വീട്ടിലേക്ക് മടങ്ങിയെത്തി രണ്ടുദിവസം കഴിഞ്ഞപ്പോയാണ് അക്ഷയ് കുഴഞ്ഞു വീഴുന്നത്. അണുബാധ മൂലം മസ്തിഷ്ക മരണം സംഭവിച്ചു എന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഞായറാഴ്ച പുലര്‍ച്ചെ ചികിത്സയിലിരിക്കെ നാ​ലോടെ മരിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക