തിരുവനന്തപുരം: നെയ്യാറ്റിന്‍കര വെള്ളറടയില്‍ വീട്ടമ്മയെ തൂങ്ങി മരിച്ച (Suicide) നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ആണ്‍ സുഹൃത്തിനെ പോലീസ് (Kerala Police) കസ്റ്റഡിയിലെടുത്തു. കോട്ടുകോണം പള്ളിവാതുക്കല്‍ വീട്ടില്‍ ഷെറിന്‍ ഫിലിപ്പിന്റ ഭാര്യ ഗോപിക (29) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗോപികയുടെ സുഹൃത്ത് പൂവാര്‍ സ്വദേശി വിഷ്ണുവിനെ വെള്ളറട പോലീസ് കസ്റ്റഡിയിലെടുത്തു. ആത്മഹത്യാ പ്രേരണ കുറ്റത്തിന് ആണ് വിഷ്ണുവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

ഗോപികയുടെ മൃതദേഹം പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംസ്ക്കാരം വീട്ടുവളപ്പില്‍ നടക്കും. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്. മരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടമ്മയുടെയും പിടിയിലായ ആണ്‍ സുഹൃത്ത് വിഷ്ണുവിന്‍റെയും ഫോണുകള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. ഇതില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക