മുംബൈ: ഭാര്യയുടെ നഗ്ന ദൃശ്യങ്ങള്‍ വാട്സ് ആപ് സ്റ്റാറ്റസിലൂടെ പ്രചരിപ്പിച്ച്‌ യുവാവിന്റെ പ്രതികാരം. ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി കാട്ടി യുവതി പോലീസില്‍ പരാതി നല്‍കിയതിന്റെ പ്രതികാരമായിട്ടാണ് യുവാവ് നഗ്ന ദൃശ്യങ്ങള്‍ പങ്കുവച്ചത്. ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെതിരെ പൊലീസ് കേസെടുത്തു.

മുംബൈയിലാണ് സംഭവം. മുപ്പതുകാരനായ ഭര്‍ത്താവിനെതിരെയാണ് കേസ്. മാസങ്ങള്‍ക്ക് മുന്‍പ് രണ്ടു കുഞ്ഞുങ്ങളുമായി ഇരുപത്തിയെട്ടുകാരിയായ യുവതി താമസം സ്വന്തം വീട്ടിലേക്ക് മാറിയിരുന്നു. തന്റെ പേരിലുള്ള വീട് നല്‍കാന്‍ ഭര്‍ത്താവും വീട്ടുകാരും നിര്‍ബന്ധിച്ചിരുന്നതായി ചൂണ്ടിക്കാട്ടി ഇതിനു പിന്നാലെ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ യുവതി പൊലീസില്‍ പരാതി നല്‍കി. യുവാവ് ഭാര്യയോട് പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. യുവതി ഇത് നിരസിച്ചതോടെ യുവാവ് ഭാര്യയുടെ ദൃശ്യങ്ങള്‍ വാട്സ്‌ആപ്പിലൂടെ പ്രചരിപ്പിക്കുകയായിരുന്നു

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഭാര്യയുടെ കുളിമുറി ദൃശ്യങ്ങളാണ് ഇയാള്‍ വാട്സ് ആപ് സ്റ്റാറ്റസില്‍ അപ് ലോഡ് ചെയ്തത്. ഈ മാസം ആദ്യമായിരുന്നു സംഭവം. യുവതിയുടെ സഹോദരി സ്റ്റാറ്റസ് കണ്ട് വിവരം യുവതിയെ അറിയിക്കുകയായിരുന്നു. ഭാര്യ തനിക്കൊപ്പമുണ്ടായിരുന്ന സമയത്ത് രഹസ്യമായി ചിത്രീകരിച്ചതായിരുന്നു ദൃശ്യങ്ങള്‍. തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കി. പരാതി നല്‍കിയതിനു പിന്നാലെ ഇയാള്‍ ഒളിവിലാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക