തിരുവനന്തപുരം: സ്​ത്രീധന പീഡനവുമായി ബന്ധപ്പെട്ട്​ സ്​റ്റേറ്റ്​ നോഡല്‍ ഓഫീസര്‍ ആര്‍ നിശാന്തിനിക്ക്​ ഇന്ന്​ മാത്രം ലഭിച്ചത് ഇരുന്നൂറോളം പരാതികള്‍. ഏകദേശം 108 പരാതികളാണ് ഫോണിലൂടെ ലഭിച്ചത്. 76 പരാതികള്‍ ഇമെയില്‍ വഴിയും ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ലഭിച്ച പരാതികളിന്മേല്‍ ഉടന്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന്​ പൊലീസ്​ അറിയിച്ചു.

സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള ഗാര്‍ഹിക പീഡനങ്ങള്‍ സംബന്ധിച്ച്‌ പരാതികള്‍ നല്‍കുന്നതിന് ‘അപരാജിത ഓണ്‍ലൈന്‍’ സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. വനിതകള്‍ നേരിടുന്ന സൈബര്‍ അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും നിലവിലുള്ള സംവിധാനമാണിത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇത്തരം പരാതികളുള്ളവര്‍ക്ക് [email protected] എന്ന വിലാസത്തിലേക്ക്​ മെയില്‍ അയക്കാം. ഇത് കൂടാതെ പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡിജിപിയുടെ കണ്‍ട്രോള്‍ റൂമിലും പരാതികള്‍ അറിയിക്കാം. 9497900999, 9497900286 എന്നീ നമ്ബരുകളിലാണ് പൊലീസ് ആസ്ഥാനത്ത് വിളിക്കേണ്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക