കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി വാർഡിൽ നിന്നും നവജാത ശിശുവിനെ തട്ടിയെടുത്തു. ഇടുക്കി സ്വദേശികളുടെ നവജാത ശിശുവിനെയാണ് നഴ്‌സിന്റെ വേഷം ധരിച്ചെത്തിയ സ്ത്രീ തട്ടിയെടുത്തത്. ആശുപത്രിയിലെ അതീവ സുരക്ഷിത മേഖലയായ ഗൈനക്കോളജി വാർഡിൽ നിന്ന് കുട്ടിയെ തട്ടിയെടുത്തത് ആശങ്കയ്ക്ക് ഇടയാക്കി.

വ്യാഴാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിയ നഴ്‌സിന്റെ വേഷം ധരിച്ചെത്തിയ സ്ത്രീ ഇടുക്കി സ്വദേശികളോട് കുട്ടിയെ ചികിത്സയ്ക്കായി ആവശ്യപ്പെടുകയായിരുന്നു. നഴ്‌സാണ് എന്ന ധാരണയിൽ കുട്ടിയെ ഇവർക്ക് മാതാപിതാക്കൾ കൈമാറി. കുറച്ചധികം സമയം കഴിഞ്ഞിട്ടും കുട്ടിയെയുമായി ഇവർ തിരികെ എത്താതെ വന്നതോടെയാണ് ബന്ധുക്കൾ നഴ്‌സിംങ് ജീവനക്കാരെ സമീപിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാൽ, തങ്ങൾ ആരും തന്നെ കുട്ടിയെ ഏറ്റെടുക്കാൻ എത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചതോടെ ആശങ്കയായി. തുടർന്നു നടത്തിയ പരിശോധനയിലാണ് കുട്ടിയെ മോഷ്ടിച്ചെടുത്താണ് എന്നു കണ്ടെത്തിയത്. ഇതോടെ വിവരം ഗാന്ധിനഗർ പൊലീസിൽ അറിയിച്ചു. പൊലീസ് നടത്തിയ ഊര്‍ജ്ജിതമായ അന്വേഷണത്തില്‍ മിനിറ്റുകള്‍ക്കകം കുഞ്ഞിനെ കണ്ടെത്തി അമ്മയെ തിരികെ ഏല്‍പ്പിച്ചു.

കുഞ്ഞിനെയുമായി തിരിച്ചെത്തിയ പൊലീസിനെ നാട്ടുകാര്‍ കയ്യടിയോടെയാണ് വരവേറ്റത്. ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെ നേഴ്‌സിന്റെ വേഷത്തിലെത്തിയ യുവതി കുഞ്ഞിനെ മഞ്ഞപ്പുമായി ബന്ധപ്പെട്ട് ഡോക്ടറെ കാണിക്കണമെന്ന് പറഞ്ഞ് തട്ടിക്കൊണ്ടുപോകുകയായിരുന്നു. അരമണിക്കൂര്‍ കഴിഞ്ഞും എത്താത്തതിനെ തുടര്‍ന്ന് യുവതി അധികൃതരെ അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ പൊലീസെത്തി അന്വേഷിച്ചതോടെയാണ് കുട്ടിയെ കണ്ടെത്താന്‍ ആയത്.

മെഡിക്കല്‍ കോളജ് കോമ്ബൗണ്ടിന് പുറത്തുള്ള ഹോട്ടലിന് സമീപത്തു വച്ചാണ് കുട്ടിയെ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ആരാണ് കുഞ്ഞിനെ കൊണ്ടുപോയതെന്ന വിവരം ലഭിച്ചിട്ടില്ല. കോട്ടയം ഡിവൈഎസ്പി സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ ഊര്‍ജ്ജിതമായ അന്വേഷണമാണ് കുഞ്ഞിനെ അതിവേഗം കണ്ടെത്താനായത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക