മലപ്പുറം: റെയിവേ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി അച്ഛനും മകളും മരിച്ചു. തലക്കടത്തൂര്‍ സ്വദേശി അസീസ് (42), മകള്‍ അജ്വ മര്‍വ (10) എന്നിവരാണ് മരിച്ചത്. മലപ്പുറം താനൂരില്‍ ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.

താനൂര്‍- തിരൂര്‍ റെയില്‍ വേ സ്റ്റേഷനുകള്‍ക്ക് ഇടയില്‍ വച്ചായിരുന്നു ദാരുണസംഭവം. പാളം മുറിച്ചു കടക്കുന്നതിനിടെ മദ്രാസ് മെയില്‍ ഇടിക്കുകയായിരുന്നു. അസീസിന്റെ മൃതദേഹത്തിന്റെ ഭാഗങ്ങള് തിരൂര് റെയിൽവെ സ്റ്റേഷനിൽ വച്ച്‌ ട്രെയിനിൽ കുടുങ്ങികിടന്ന നിലയിലാണ് കണ്ടെത്തിയത്. മൃതദേഹങ്ങൾ താനൂലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക