2022 കോണ്‍ഗ്രസ്സിനെ സംബന്ധിച്ച്‌ അതിജീവനത്തിന്റെ വര്‍ഷമാകും എന്ന് പ്രതീക്ഷ. അതായത് നിയമസഭാ ഇലക്ഷനില്‍ കനത്ത തോല്‍വി നേരിട്ട കോണ്‍ഗ്രസ് പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരാന്‍ ശ്രമിക്കുന്ന കാഴ്ചകളാണ് 2021 ല്‍ നാം കണ്ടത്. വിഡി സതീശനെയും കെ സുധാകരനെയും നേതൃനിരയിലേക്ക് കൊണ്ടുവന്നതോടെ തിരിച്ചു വരവിന്റെ പാതയിലാണ് ഇന്ന് കോണ്‍ഗ്രസ്. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനേറ്റ കനത്ത തിരിച്ചടി കൂടിയായിരുന്നു.

ഭരണം നേടാമെന്ന വലിയ പ്രതീക്ഷയില്‍ മുന്‍പ് എങ്ങുമില്ലാത്ത തയ്യാറെടുപ്പുകളായിരുന്നു ഇക്കുറി കേരളം പിടിക്കാന്‍ ഹൈക്കമാന്‍ഡ് നടത്തിയത്. എന്നാല്‍ ഇതൊന്നും കോണ്‍ഗ്രസിനെ തുണച്ചില്ല. നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ ആഘാതം യുഡിഎഫില്‍ വന്‍ കോളിളക്കം തന്നെ സൃഷ്ട്ടിച്ചു. നേതാക്കള്‍ പരസ്പരം പഴിചാരി. ഒടുവില്‍ നേതൃനിരയിലെ പിഴവുമൂലം തകര്‍ച്ചയുടെ വക്കിലായിരുന്ന കോണ്‍ഗ്രസിനെ തിരിച്ചു കൊണ്ടുവരാന്‍ അടിമുടി അഴിച്ചു പണി നടത്താന്‍ തന്നെ ഹൈക്കമാന്‍ഡ് തീരുമാനിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതിന്റെ ഭാഗമായി ഇരട്ട ചങ്കന്‍ എന്ന് ജനം വിശേഷിപ്പിക്കുന്ന പിണറായി വിജയനുമായി മുട്ടി നില്ക്കാന്‍ ചങ്കുറപ്പുള്ള കെ സുധാകരനെ കെപിസിസി പ്രസിഡന്റായി രംഗത്തിറക്കി. പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയെ മാറ്റി ക്ലീന്‍ ഇമേജുള്ള വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി ഉയര്‍ത്തിക്കൊണ്ടുവരുകയും ചെയ്തു. വി ഡി സതീശനും സുധാകരനും കോണ്‍ഗ്രസിനെ പൂര്‍ണമായും വിട്ടുകൊടുക്കുകയാണ് ഹൈക്കമാന്‍ഡ് ചെയ്തത്.

നേതൃനിരയിലെ പിഴവുമൂലം തകര്‍ച്ചയുടെ വക്കിലായിരുന്ന യു ഡി എഫ്, കെപിസിസി നേതൃത്വത്തില്‍ കെ സുധാകരനും പ്രതിപക്ഷ നേതൃസ്ഥാനത്ത് വിഡി സതീശനും എത്തിയതോടെ തിരിച്ചുവരവിന്റെ പാതയിലാണെന്നാണ് ഇന്റലിജിന്‍സ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. യു.ഡി എഫിനെ കൃത്യമായ ദിശാബോധത്തോടെയും ഗെയിം പ്ലാംനിംഗിലൂടെയുമാണ് ഇരുവരും വീണ്ടും മുന്നോട്ടു കൊണ്ടുവരുന്നത്. ഇരുവരുടെയും പ്രവര്‍ത്തനമികവിന്റെ പ്രതിഫലനങ്ങള്‍ സൈബറിടത്തും കണ്ടു തുടങ്ങിയിട്ടുണ്ട്.

മുമ്ബ് സോഷ്യല്‍ മീഡിയയില്‍ എല്‍ ഡി എഫിനായിരുന്നു മുന്‍തൂക്കമെങ്കില്‍ ഇപ്പോള്‍ യു.ഡി എഫ് നേരിയ മേല്‍ക്കൈ നേടിയിട്ടുണ്ട് . ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങള്‍ നിയമസഭയില്‍ കൊണ്ട് വന്ന് പലതിലും പരിഹാരം കണ്ടെത്താനും സര്‍ക്കാരിനെ കൊണ്ട് തിരുത്തിക്കാനും വി ഡി സതീശന് കഴിഞ്ഞുവെന്നത് എടുത്ത് പറയേണ്ടതാണ്. നിയമസഭയിലെ വിഡി സതീശന്റെ ഓരോ പ്രകടനവും എതിരാളികളുടെ പോലും അഭിനന്ദനം പിടിച്ചു പറ്റുന്നതാണ്.

പാര്‍ട്ടിയിലെ യുവ നേതാക്കളെയടക്കം കൂടെ നിര്‍ത്തിയാണ് കെ.പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരന്റെ പ്രവര്‍ത്തനങ്ങള്‍ എന്നതാണ് പാര്‍ട്ടിയുടെ ശക്തിക്കുപിന്നിലെ മറ്റൊരു രഹസ്യം. ഒപ്പം പിണറായിയുടെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ അഭിപ്രായവ്യത്യാസങ്ങള്‍ ഇല്ലാതെ ഒരേ സ്വരത്തിലാണ് സുധാകരനും സതീശനും തിരിച്ചടിക്കുന്നത് എന്നതും അണികളില്‍ ആവേശം നിറയ്ക്കുന്നു.

സോഷ്യല്‍ മീഡിയയിലടക്കം യു ഡി എഫ് നിറഞ്ഞ് നില്ക്കാന്‍ തുടങ്ങിയതോടെ ഇവരെ നേരിടാന്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയാണ് ഇടതു ക്യാമ്ബ്. ഒരു തുറന്ന പോരാട്ടത്തിന് എന്തുകൊണ്ടും മികച്ചയിടം സോഷ്യല്‍ മീഡിയകള്‍ തന്നെയാണെന്നതുകൊണ്ട് തങ്ങളുടെ സോഷ്യല്‍ മീഡിയാ വിഭാഗം ശക്തിപ്പെടുത്താനാണ് സര്‍ക്കാരിന്റെ നീക്കം. ഇനിനായി ഫണ്ട് മാറ്റി വച്ചതായും റിപോര്‍ട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക