ബംഗളൂരു: തനിക്കൊപ്പം നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചയാളെ തടഞ്ഞ് കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡി കെ ശിവകുമാര്‍. മണ്ഡ്യയിലെ ശിവപുരയില്‍ കോണ്‍ഗ്രസ് സ്ഥാപക ദിനാഘോഷ ചടങ്ങിനിടെയായിരുന്നു സംഭവം. സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനോട് നിങ്ങള്‍ക്ക് സാമാന്യ ബുദ്ധി ഇല്ലേ എന്ന് ചോദിച്ച്‌ ദേഷ്യപ്പെടുകയും ചെയ്തു.

ശിവകുമാര്‍ പ്രവര്‍ത്തകര്‍ക്കൊപ്പം നടന്നുവരുന്നതിനിടെ, കൂട്ടത്തിലൊരാള്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചു. ദേഷ്യത്തോടെ ഇയാളുടെ കൈയില്‍ പിടിക്കുകയായിരുന്നു. ‘നിങ്ങള്‍ക്ക് കോമണ്‍സെന്‍സ് ഇല്ലേ.’ എന്ന് ചോദിച്ചു. ഉടന്‍ തന്നെ ശിവകുമാറിന്റെ അംഗരക്ഷകര്‍ ഇയാളെ തള്ളിമാറ്റി. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തന്റെ പ്രവൃത്തിയെ അദ്ദേഹം ന്യായീകരിക്കുകയും ചെയ്തു. ‘പിന്നില്‍നിന്ന് എത്തുന്നവരുടെ കൈയില്‍ എന്താണെന്ന് നമുക്കറിയില്ല. രാജീവ് ഗാന്ധിക്ക് എന്താണ് സംഭവിച്ചതെന്ന് അറിയില്ലേ. ചിലപ്പോള്‍ മനുഷ്യസഹജമായ ദേഷ്യവും വികാരവും പ്രകടിപ്പിച്ചെന്നു വരും. അതില്‍ ഒരു തെറ്റുമില്ല’. – എന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായീകരണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക