കല്‍പ്പറ്റ: വയനാട് അമ്ബലവയലില്‍ 68കാരനെ കൊന്ന് ചാക്കില്‍ കെട്ടി തള്ളിയ നിലയില്‍ കണ്ടെത്തി. അമ്ബലവയല്‍ സ്വദേശിയായ മുഹമ്മദാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ പൊലീസില്‍ കീഴടങ്ങി. അമ്മയെ ഉപദ്രവിച്ചതിനാണ് കൊല നടത്തിയതെന്ന് പെണ്‍കുട്ടികള്‍ മൊഴി നല്‍കി.

ഉച്ചയോടെയാണ് സംഭവം. മുഹമ്മദിനെ പെണ്‍കുട്ടികള്‍ കോടാലി കൊണ്ട് തലയ്ക്കടിച്ചാണ് കൊന്നതെന്ന് പൊലീസ് പറയുന്നു. വീടിന് സമീപത്തുള്ള പറമ്ബില്‍ നിന്നാണ് ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം പൊലീസ് കണ്ടെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൊലയ്ക്ക് ശേഷം അമ്മയ്‌ക്കൊപ്പമെത്തിയാണ് പെണ്‍കുട്ടികള്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. മരിച്ച മുഹമ്മദ് നേരത്തെയും കുട്ടികളുടെ അമ്മയെ ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണത്തിനാണ് പൊലീസ് ഒരുങ്ങുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക