നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് പരിണീതി ചോപ്ര. കൃത്യമായ ഡയറ്റും വ്യായാമവും ചിട്ടയായ ജീവിതരീതികളുമൊക്കെ പിന്തുടരുന്ന താരം. സോഷ്യൽ മീഡിയയിലും പരിണീതി സജ്ജീവമാണ്. ഇപ്പോഴിതാ പരിണീതിയുടെ ഏറ്റവും പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബ്ലാക്ക് കോ-ഓർഡ് സെറ്റിൽ ആണ് പരിണീതി ഇത്തവണ തിളങ്ങുന്നത്. ഒരു പ്രമുഖ ഫാഷൻ മാഗസിന് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിൻറെ ചിത്രങ്ങളാണിത്. പരിണീതി തന്നെയാണ് ചിത്രങ്ങൾ തൻറെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

മിനിമൽ മേക്കപ്പാണ് താരം തെരഞ്ഞെടുത്ത്. ചിത്രങ്ങൾ വൈറലായതോടെ കമൻറുകളുമായി ആളുകളും രംഗത്തെത്തി. ഈ ചിത്രങ്ങളിൽ ഹോട്ട് ലുക്കിലാണ് താരം എന്നാണ് ആരാധകരുടെ അഭിപ്രായം. ഇതിനുമുമ്പും ഇത്തരത്തിലുള്ള ബോൾഡ് ഫോട്ടോഷൂട്ട്ൽ താരം പങ്കെടുത്തിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഹിന്ദി സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം ഒരു മികച്ച ഗായികയും കൂടിയാണ്. ഫിലിംഫെയർ, നാഷണൽ ഫിലിം അവാർഡ് ഉൾപ്പെടെ ഒരുപാട് അവാർഡുകൾ അഭിനയജീവിതത്തിൽ താരത്തിനു ലഭിച്ചിട്ടുണ്ട്. 2013 ൽ ഫോബ്സ് ഇന്ത്യ മാഗസിനിലെ ഇന്ത്യയിലെ ഏറ്റവും മികച്ച 100 സെലബ്രിറ്റി കളിൽ ഒരാളായി താരത്തെ പരിഗണിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക